Currency

ലോക്ഡൗണ്‍: മസ്‌കത്ത് ഗവര്‍ണറേറ്റിനുള്ളില്‍ സഞ്ചാരത്തിന് കര്‍ശന നിയന്ത്രണം

സ്വന്തം ലേഖകന്‍Thursday, April 9, 2020 8:45 pm

ഒമാന്‍: മസ്‌കത്ത് ഗവര്‍ണറേറ്റിനുള്ളിലെ സഞ്ചാരം കര്‍ശനമായി നിയന്ത്രിക്കുമെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. ഗ്രോസറി ഷോപ്പിങ് തുടങ്ങിയ അടിയന്തര ആവശ്യങ്ങള്‍ക്ക് മാത്രമാണ് പുറത്തിറങ്ങാന്‍ അനുമതി. വെള്ളിയാഴ്ച രാവിലെ പത്തു മണിക്ക് മസ്‌കത്ത് ഗവര്‍ണറേറ്റിലേക്കുള്ള എല്ലാ എന്‍ട്രി, എക്‌സിറ്റ് പോയിന്റുകളും അടക്കും. 12 ദിവസത്തെ ലോക്ഡൗണാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഏപ്രില്‍ 22ന് രാവിലെ പത്തുമണി വരെ മറ്റ് ഗവര്‍ണറേറ്റുകളിലുള്ള ആരെയും മസ്‌കത്തിലേക്ക് പ്രവേശിപ്പിക്കുകയും ഇല്ല. അടിയന്തര ആവശ്യങ്ങള്‍ക്ക് മാത്രമാണ് ഇളവുണ്ടാവുകയുള്ളൂ. ലോക്ക്ഡൗണിന്റെ ചുമതലയുള്ള അധികൃതരായിരിക്കും അടിയന്തിര സാഹചര്യങ്ങളില്‍ പ്രവേശനാനുമതി നല്‍കുന്ന കാര്യം തീരുമാനിക്കുകയെന്ന് റോയല്‍ ഒമാന്‍ പൊലീസ് പബ്ലിക് റിലേഷന്‍സ് വിഭാഗം ഡയറക്ടര്‍ മേജര്‍ മുഹമ്മദ് അല്‍ ഹാഷ്മി അറിയിച്ചു.

ഓഫീസില്‍ സാന്നിധ്യം നിര്‍ബന്ധമുള്ളവര്‍ക്ക് ജോലിക്ക് പോകാം. ഇവര്‍ കമ്പനിയില്‍ നിന്നുള്ള കത്ത് കൈവശം വെച്ചിരിക്കണം. മസ്‌കത്തിന് പുറത്ത് താമസിക്കുന്ന ജീവനക്കാര്‍ക്ക് കമ്പനികള്‍ പ്രത്യേകം ആവശ്യപ്പെട്ടാല്‍ അല്ലാതെ പ്രവേശനം അനുവദിക്കില്ല. ഏപ്രില്‍ 22ന് രോഗബാധയുടെ സ്ഥിതി വിലയിരുത്തിയ ശേഷമാണ് ലോക്ഡൗണ്‍ നീട്ടണോ അവസാനിപ്പിക്കണോ എന്ന കാര്യം തീരുമാനിക്കുകയുള്ളൂവെന്നും മേജര്‍ മുഹമ്മദ് അല്‍ ഹാഷ്മി അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x