Currency

അക്രമസംഭവങ്ങൾ കൂടുന്നു; ലണ്ടനിലെ ക്രമസമാധാനനില തകരുന്നതായി റിപ്പോർട്ട്

സ്വന്തം ലേഖകൻFriday, October 7, 2016 4:02 pm

ലണ്ടൻ: ലണ്ടനിൽ അക്രമസംഭവങ്ങൾ സമീപകാലത്തായി വർധിക്കുന്നതായും ഇത് ക്രമസമാധാനത്തെ പ്രതികൂലമായി ബാധിക്കുന്നതായും റിപ്പോർട്ട്. ഈ വർഷം ഇതുവരെ 4000 കുത്ത് കേസുകൾ രെജിസ്റ്റർ ചെയ്യപ്പെട്ടതായി കണക്കുകൾ വ്യക്തമാക്കുന്നു. മോഷണവും ഗുണ്ടാ ആക്രമണങ്ങളും വർധിച്ചതിനോടൊപ്പമാണ് കത്തിക്കുത്തുക്കേസുകളും കൂടിയിരിക്കുന്നത്.

നേരത്തെ 2011 ലാണു ഇത്തരത്തിൽ കുറ്റകൃത്യങ്ങൾ നഗരത്തിൽ കൂടിയിരുന്നത്. അതേതുടർന്ന് സ്വീകരിച്ച നടപടികൾ ലണ്ടനിലെ ക്രമസമാധാനനിലയിൽ വലിയ മാറ്റങ്ങൾ വരുത്തിയിരുന്നു. എന്നാൽ സമീപകാലത്ത് കുറ്റകൃത്യങ്ങൾ വർധിച്ചത് അധികൃതർ ആശങ്കയോടെയാണു നോക്കിക്കാണുന്നത്. നഗരത്തിൽ തോക്കിന്റെ ഉപയോഗത്തിന് നിയന്ത്രണമുണ്ടെങ്കിലും സമീപകാലത്ത് തോക്ക് ഉപയോഗിച്ചുള്ള ആക്രമസംഭവങ്ങളും കൂടിയിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x