Currency

ദോഫാര്‍ ഗവര്‍ണറേറ്റില്‍ ലോക്ഡൗണ്‍ ജൂലൈ 17 വരെ തുടരുമെന്ന് ഒമാന്‍ സുപ്രിം കമ്മിറ്റി

സ്വന്തം ലേഖകന്‍Thursday, July 2, 2020 12:18 pm

മസ്‌കത്ത്: കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ദോഫാര്‍ ഗവര്‍ണറേറ്റിലും മസീറ വിലായത്തിലും ഏര്‍പ്പെടുത്തിയിട്ടുള്ള ലോക്ഡൗണ്‍ ജൂലൈ 17 വരെ തുടരാന്‍ ഒമാന്‍ സുപ്രീം കമ്മിറ്റി തീരുമാനിച്ചു. ദോഫാറില്‍ ഇപ്പോള്‍ ഖരീഫ് മണ്‍സൂണ്‍ കാലാവസ്ഥ ആരംഭിച്ചു കഴിഞ്ഞു. എല്ലാ വര്‍ഷവും ജൂണ്‍ 21 മുതല്‍ സെപ്റ്റംബര്‍ 21 വരെ സമയമാണ് ഔദ്യോഗികമായി ഖരീഫ് കാലമായി കണക്കാക്കുന്നത്. വേനല്‍കാല ടൂറിസം സീസണില്‍ സഞ്ചാരികള്‍ എത്താനുള്ള സാധ്യത മുന്‍ നിര്‍ത്തിയാണ് ദോഫാര്‍ ഗവര്‍ണറേറ്റും മസീറ വിലായത്തിലെ ലോക്ക് ഡൗണ്‍ വീണ്ടും നീട്ടുന്നത്.

ആഭ്യന്തര വിനോദ സഞ്ചാരികളുടെ വരവ് നിയന്ത്രിക്കുന്നത് ലക്ഷ്യമിട്ടാണ് ഈ രണ്ടു വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ലോക്ഡൗണ്‍ ജൂണ്‍ 13 മുതല്‍ നടപ്പിലാക്കിയത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x