
ചില കെട്ടിപ്പിടുത്തങ്ങള്‍ കണ്ടാല്‍ നമ്മുടെ ഹൃദയവും കൊതിക്കും. സ്നേഹം പ്രകടിപ്പിക്കാന്‍ എറ്റവും നല്ല മാര്‍ഗങ്ങളിലൊന്നാണ് കെട്ടിപ്പിടുത്തം. അത്തരമൊരു ആലിംഗനക്കാഴ്ചയാണ് കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയുടെ മനസ് നിറച്ചുകൊണ്ടിരിക്കുന്നത്.
ഒരു കൊച്ചുകുട്ടിയും വളര്‍ത്തുനായയും തമ്മിലുള്ള സൗഹൃദമാണ് ലോകമെങ്ങുമുള്ള കാഴ്ചക്കാരുടെ കണ്ണുകളെ അതിശയിപ്പിച്ചിരിക്കുന്നത്. കുട്ടി നായയെ കെട്ടിപ്പിടിക്കുമ്പോള്‍ അതെ സ്നേഹത്തോടെയും വാത്സല്യത്തോടെയും നായയും കുഞ്ഞിനെ ആലിംഗനം ചെയ്യുകയാണ്. അത്ര ഭംഗിയാണ് ആ ആലിംഗനത്തിന്. ഒരമ്മ മകനെ ചേര്‍ത്തുപിടിക്കുന്ന പോലെ.. തോന്നും ആ കെട്ടിപ്പിടുത്തം കണ്ടാല്‍.
മറ്റുള്ളവര്‍ അതുകണ്ട് അതിശയിക്കുന്ന ശബ്ദവും വീഡിയോയില്‍ കേള്‍ക്കാം, കുട്ടിയുടെ അമ്മ തന്നെയാണ് ഈ മനോഹരമായ കാഴ്ച വീഡിയോയില്‍ പകര്‍ത്തിയിരിക്കുന്നത്. നായ അവനെ കെട്ടിപ്പിടിക്കുകയാണ്… എത്ര മനോഹരമായ കാഴ്ചയാണിത് എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ട്വിറ്ററില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.
https://twitter.com/i/status/1313856724416303104
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.