Currency

രാജാവിന് ആദരാഞ്ജലി: ഒന്നര ലക്ഷം പേർ ചേർന്ന് ആലപിച്ച റോയൽ ആന്തത്തിന്റെ വീഡിയോ കാണാം

Monday, October 24, 2016 7:44 pm
Play

വികാരപരമായ രീതിയിൽ ചിട്ടപ്പെടുത്തിയ ഈ ദേശീയ ഗാനം (1932 വരെ ദേശീയ ഗാനമായിരുന്നു) സോഷ്യൽ മീഡിയ വഴി ലോകമെങ്ങും പ്രചരിക്കുകയാണ്‌.

തായ്‌ലൻഡ്: അന്തരിച്ച ഭൂമിബോൽ അതുല്യതേജ് രാജാവിനോടുള്ള ആദര സൂചകമായി പ്രത്യേക ഈണത്തിൽ ആലപിച്ച റോയൽ ആന്തം (1932 വരെ ദേശീയഗാനമായിരുന്നു) ലോകശ്രദ്ധ പിടിച്ചുപറ്റി. വികാരപരമായ രീതിയിൽ ചിട്ടപ്പെടുത്തിയ ഈ ദേശീയ ഗാനം സോഷ്യൽ മീഡിയ വഴി ലോകമെങ്ങും പ്രചരിക്കുകയാണ്‌. മരണാനന്തര ചടങ്ങു നടന്നുകൊണ്ടിരിക്കുന്ന കൊട്ടാരത്തിനു മുൻപിൽ ഒന്നര ലക്ഷം ജനങ്ങളാണ് റോയൽ ആന്തം ആലപിക്കുവാൻ തടിച്ചുകൂടിയത്.

കറുത്ത വസ്ത്രം ധരിച്ചു കത്തിച്ച മെഴുകുതിരിയുമായാണ് തങ്ങളുടെ പ്രീയ നേതാവിന് തായ്‌ലൻഡ് ജനത ആദരാഞ്ജലി അർപ്പിച്ചത്. കഴിഞ്ഞ ശനിയാഴ്ച നടന്ന ഗാനാലാപനത്തിനു ഇടക്ക് പലരും വിങ്ങിപൊട്ടുന്നതു വീഡിയോയിൽ കാണാം. 1946 മുതൽ 70 വർഷക്കാലം തായ്‌ലൻഡ് ഭരിച്ച ഭൂമിബോൽ അതുല്യതേജിനെ ദൈവ തുല്യനായാണ് തായ് ജനത കാണുന്നത്.

ജനങ്ങൾ കൂട്ടമായി എത്തിയതോടെ കൊട്ടാരത്തിനു സമീപമുള്ള റോഡുകളെല്ലാം പോലീസ് അടച്ചു. കിലോമീറ്ററുകൾ നടന്നാണ് പലരും ചടങ്ങു നടന്ന കൊട്ടാരവളപ്പിൽ എത്തിച്ചേർന്നത്.

1946 മുതൽ 70 വർഷക്കാലം തായ്‌ലൻഡ് ഭരിച്ച ഭൂമിബോൽ അതുല്യതേജിന്റെ സംസ്കാര ചടങ്ങുകൾ കൊട്ടാരത്തിൽ തുടരുകയാണ്. ശവസംസ്‌കാരം എന്നാണെന്നു ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഒരു വർഷം വരെ ശവസംസ്കാര ചടങ്ങുകൾ നീണ്ടുനിൽക്കുമെന്നാണ് കരുതപ്പെടുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x