Currency

പവർ ഓഫ് അറ്റോർണിയെ സംബന്ധിച്ച് പ്രവാസികൾ അറിയേണ്ട കാര്യങ്ങൾ

സ്വന്തം ലേഖകൻFriday, November 4, 2016 9:53 am

നിങ്ങളുടെ പേരിലുള്ള സ്ഥാവരജംഗമ സ്വത്തുക്കള്‍ വിൽക്കുന്നതിനോ വാങ്ങുന്നതിനോ വാടകയ്ക്ക് നൽകുന്നതിനോ നിങ്ങൾക്ക് പകരം മറ്റൊരാളെ ചുമതലപ്പെടുത്തിയുള്ള നിയമപരമായ രേഖയാണ് പവർ ഓഫ് അറ്റോർണി. പല കാരണങ്ങൾ കൊണ്ടും പ്രവാസികൾ നാട്ടിലുള്ള ബന്ധുമിത്രാദികളുടെ പേരിൽ പവർ ഓഫ് അറ്റോർണി നൽകാറുണ്ട്.

നിങ്ങളുടെ പേരിലുള്ള സ്ഥാവരജംഗമ സ്വത്തുക്കള്‍ വിൽക്കുന്നതിനോ വാങ്ങുന്നതിനോ വാടകയ്ക്ക് നൽകുന്നതിനോ നിങ്ങൾക്ക് പകരം മറ്റൊരാളെ ചുമതലപ്പെടുത്തിയുള്ള നിയമപരമായ രേഖയാണ് പവർ ഓഫ് അറ്റോർണി. ഇന്ത്യയിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാരായ ആളുകൾക്കാണ് പൊതുവിൽ നിയമപ്രകാരമ പ്രകാരം രാജ്യത്ത് സ്വത്ത് കൈമാറ്റം ചെയ്യുന്നതിന് അവകാശമുള്ളത്. പ്രവാസികൾക്കാകട്ടെ ഭാരതീയ റിസർവ്വ് ബാങ്ക് തയ്യാറാക്കിയിട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായിട്ട് വേണം സ്വത്ത് കൈമാറ്റപ്രവർത്തികൾ നടത്താൻ. അതിനാൽ തന്നെ പല കാരണങ്ങൾ കൊണ്ടും പ്രവാസികൾ നാട്ടിലുള്ള ബന്ധുമിത്രാദികളുടെ പേരിൽ പവർ ഓഫ് അറ്റോർണി നൽകാറുണ്ട്. എന്നിരിക്കേ പവർ ഓഫ് അറ്റോർണിയെ സംബന്ധിച്ച് പ്രവാസികൾ അറിയേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം..

പവർ ഓഫ് അറ്റോർണി ആകാനുള്ള യോഗ്യതകൾ

  • കുടുമ്പത്തിലുള്ള ജീവിതപങ്കാളിയോ, സഹോദരനോ, മാതാപിതാക്കളോ സുഹൃത്തുക്കളോ ആകാം
  • പ്രായപൂർത്തിയായ വ്യക്തി ആയിരിക്കണം

നടപടിക്രമങ്ങൾ

  • നാട്ടിൽ വെച്ചാണ് സ്വത്തുക്കളുടെ നടത്തിപ്പവകാശം മറ്റുള്ളവർക്ക് നൽകന്നതെങ്കിൽ ഇക്കാര്യം മുദ്രപത്രത്തിൽ എഴുതി, നോട്ടറിയെ കൊണ്ട് ഒപ്പുവെച്ച്, റജിസ്റ്റർ ചെയ്യുക
  • സ്വത്തുടമ വിദേശത്തെങ്കിൽ വെള്ളപ്പേപ്പറിൽ എഴുതി ഇക്കാര്യം എംബസ്സിയിലോ കോൺസുലേറ്റിലോ സമർപ്പിച്ച് സാക്ഷ്യപ്പെടുത്തേണ്ടതാണ്. ഇത് മൂന്ന് മാസത്തിനുള്ളിൽ നാട്ടിൽ റജിസ്റ്റർ ചെയ്യണം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • പവർ ഓഫ് അറ്റോർണി രണ്ട് തരമുണ്ട്. സ്വത്തിന്മേൽ എല്ലാ തരത്തിലുള്ള കാര്യങ്ങളും അനുവദിക്കുന്ന പൊതു പവർ ഓഫ് അറ്റോർണിയും പ്രത്യേക അനുവാദം മാത്രം നൽകുന്ന സ്പെഷൽ പവർ ഓഫ് അറ്റോർണിയും. ആവശ്യങ്ങൾ അടിസ്ഥാനമാക്കി സ്പെഷൽ പവർ ഓഫ് അറ്റോർണി നൽകുന്നതാണ് ഉത്തമം.
  • വിദേശത്ത് കോൺസുലേറ്റിൽ വെച്ചാണ് അറ്റസ്റ്റേഷൻ നടത്തുന്നതെങ്കിൽ പാസ്പോർട്ട്, വിസ എന്നിവയുടെ കോപ്പികൾ, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ, നാട്ടിലെ അഡ്രസ് തെളിയിക്കുന്ന രേഖകൾ എന്നിവയൊക്കെ കയ്യിൽ കരുതണം. ഉദ്യോഗസ്ഥന്റെ മുന്നിൽ വെച്ച് വേണം ഒപ്പിടാൻ.

പവർ ഓഫ് അറ്റോർണി റദ്ദാക്കാൻ

ഏറേക്കുറേ പവർ ഓഫ് അറ്റോർണി നൽകാൻ ഏർപ്പെടുത്തിയ തരം നടപടിക്രമങ്ങൾ തന്നെ റദ്ദാക്കാനും ആവശ്യമാണ്. ക്യാൻസലേഷൻ ഓഫ് റജിസ്റ്റർ ചെയ്ത് റജിസ്ട്രേഷൻ റദ്ദാക്കേണ്ടതാണ്. അതിനാൽ റജിസ്റ്റർ ചെയ്ത സബ് റജിസ്ട്രാൾ ഓഫീസിൽ തന്നെ ക്യാൻസലേഷനുള്ള അപേക്ഷയും നൽകണം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x