ഇന്ത്യയിൽ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ അസാധുവാക്കിയ തീരുമാനം പ്രവാസികളെയും ബാധിച്ചിട്ടുണ്ട്. 500,1000 നോട്ടുകൾ കൈവശമുള്ള പ്രവാസികൾ പരിഭ്രാന്തരാകേണ്ടതില്ല. നിങ്ങളുടെ പക്കലുള്ള നോട്ടുകൾ മാറ്റിവാങ്ങാൻ ചില വഴികളുണ്ട്.
ഇന്ത്യയിൽ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ അസാധുവാക്കിയ തീരുമാനം പ്രവാസികളെയും ബാധിച്ചിട്ടുണ്ട്. നിലവിൽ രാജ്യത്ത് കഴിയുന്നവർക്ക് അവരുടെ പക്കലുള്ള പ്രസ്തുത നോട്ടുകൾ മാറ്റിയെടുക്കാൻ പല വഴികൾ ഉണ്ട്. അമ്പത് ദിവസത്തെ സമയപരിധിയുമുണ്ട്. എന്നാൽ ഇക്കാര്യത്തിൽ എന്ത് ചെയ്യണമെന്ന വ്യക്തമായ ധാരണയില്ലാതെ ഇരിക്കുകയാണ് പ്രവാസികൾ. അതിനിടെ കറന്‍സി കൈമാറാന്‍ പ്രവാസികളിൽ പലരും എക്സ്ചേഞ്ചുകളെ സമീപിച്ചെങ്കിലും പുതിയ സാമ്പത്തിക പരിഷ്കരണത്തിന്റെ പശ്ചാത്തലത്തില്‍ 500, 1000 നോട്ടുകള്‍ സ്വീകരിക്കാന്‍ എക്സ്ചേഞ്ചുകള്‍ തയ്യാറാകുന്നില്ലതാനും. എന്നാൽ 500,1000 നോട്ടുകൾ കൈവശമുള്ള പ്രവാസികളും പരിഭ്രാന്തരാകേണ്ടതില്ല. നിങ്ങളുടെ പക്കലുള്ള നോട്ടുകൾ മാറ്റിവാങ്ങാൻ ചില വഴികളുണ്ട്.
എന്‍ആര്‍ഒ അക്കൗണ്ടില്‍ നിക്ഷേപിക്കാം
നിങ്ങൾക്ക് രാജ്യത്തിനു പുറത്തു താമസിക്കുന്നവര്‍ക്കുള്ള സേവിംഗ്സ് അക്കൗണ്ട് ആയ എന്‍ ആര് ഒ ബാങ്ക് അക്കൗണ്ട് ഉണ്ടെങ്കില്‍ അതിൽ ഈ നോട്ടുകൾ നിക്ഷേപിക്കാവുന്നതാണ്. എന്‍ആര്‍ഒ അക്കൗണ്ട് ഇല്ലാത്തവര്‍ എന്‍ആര്‍ഒ അക്കൗണ്ട് അടിയന്തരമായി ആരംഭിക്കാനാണ് ബാങ്കുകള്‍ പ്രവാസികള്‍ക്ക് നല്കുന്ന നിര്‍ദ്ദേശം.
ഡിസംബറിന് മുമ്പ് ഇന്ത്യയിലെത്തുക
പണം മാറാനായി ഡിസംബര്‍ 30 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത് എന്നുള്ളത് കൊണ്ട് അതിനിടയിൽ നാട്ടിലേക്ക് വരുന്നവർക്ക് നോട്ടുകൾ മാറാവുന്നതാണ്. 50,000 രൂപയില്‍ കൂടുതല്‍ പണമുള്ളവര്‍ പാന്‍ കാര്‍ഡ് ഹാജരാക്കണം. ഇനി അതിനു ശേഷമാണ് നോട്ടുമായി നാട്ടിലേക്ക് വരുന്നതെങ്കിൽ നേരിട്ട് ആര്‍ബിഐ ഓഫീസുകളിലൂടെ പണം മാറിയെടുക്കാം. പണം മാറാന്‍ വൈകിയതിന്റെ കാരണവും തിരിച്ചറിയല്‍ രേഖകളും ഇതിനോടെപ്പം സമര്‍പ്പിക്കേണ്ടതാണ്.
ആരുടേയെങ്കിലും കൈവശം പണം ഇന്ത്യയിലേക്ക് കൊടുത്തുവിടുക
വരുന്ന ആറ് ആഴ്ചയ്ക്കുള്ളിൽ ഇന്ത്യയിലേക്ക് പോകുന്ന സുഹൃത്തുക്കളോ മറ്റോ ഉണ്ടെങ്കിൽ അവരുടെ കൈവശം നിങ്ങളുടെ കയ്യിലുള്ള 500,1000 നോട്ടുകൾ കൊടുത്തുവിടുക. ഇക്കാര്യം വ്യക്തമാക്കുന്ന കത്തും നിങ്ങളുടെ തിരിച്ചറിയൽ രേഖയുടെ കോപ്പിയും ഇതോടോപ്പം കൊടുത്തുവിടേണ്ടതാണ്. പാസ്പോർട്ട്, പാൻകാർഡ് എന്നിവയുടെ കോപ്പിയാണ് നൽകേണ്ടത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Good guidance