സ്‌പൈസ്‌ജെറ്റ് പ്രഖ്യാപിച്ച അതേ കാലയളവിലാണ് ഇന്‍ഡിഗോയിലും യാത്ര ഓഫര്‍. നവംബര്‍ 24 അര്‍ധരാത്രിവരെ ടിക്കറ്റ് ബുക്ക് ചെയ്യാം. തെരഞ്ഞെടുക്കപ്പെട്ട റൂട്ടിലാണ് ആനുകൂല്യം ലഭിക്കുക.
ബംഗളുരു: ആഭ്യന്തര വിമാനയാത്രയ്ക്ക് 737 രൂപ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ച് സ്‌പൈസ്‌ജെറ്റിനൊപ്പം ഇന്‍ഡിഗോയും. തിങ്കളാഴ്ചയാണ് സ്‌പൈസി വാര്‍ഷിക വില്‍പന എന്ന പേരില്‍ നവംബര്‍ 24 വരെ 737 രൂപ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ സ്‌പൈസ്‌ജെറ്റ് ഓഫര്‍ നല്‍കിയത്. 2017 ജനുവരി 9 മുതല്‍ ഒക്ടോബര്‍ 28 വരെയുള്ള ദിവസങ്ങളിലെ യാത്രകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്കാണ് സ്‌പൈസ്‌ജെറ്റ് ഓഫര്‍ പ്രഖ്യാപിച്ചത്.
ഇതിന് പിന്നാലെ ഇതേ ടിക്കറ്റ് നിരക്കില്‍ തന്നെയാണ് ഇന്‍ഡിഗോയും പുത്തന്‍ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സ്‌പൈസ്‌ജെറ്റ് പ്രഖ്യാപിച്ച അതേ കാലയളവിലാണ് ഇന്‍ഡിഗോയിലും യാത്ര ഓഫര്‍. നവംബര്‍ 24 അര്‍ധരാത്രിവരെ ടിക്കറ്റ് ബുക്ക് ചെയ്യാം. തെരഞ്ഞെടുക്കപ്പെട്ട റൂട്ടിലാണ് ആനുകൂല്യം ലഭിക്കുക. ചെന്നൈ,കോയമ്പത്തൂര്‍, ജമ്മു,ശ്രീനഗര്‍, ചണ്ഡീഗഡ്,ശ്രീനഗര്‍, അഗര്‍ത്തല,ഗുവാഹത്തി റൂട്ടുകളിലാണ് 737 രൂപയുടെ യാത്ര പ്രഖ്യാപിച്ചിരിക്കുന്നത്.
500 കിലോമീറ്റര്‍ ദൂര യാത്രകളാണ് ഓഫറായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്‍ഡിഗോ ചെന്നൈ,കോയമ്പത്തൂര്‍ റൂട്ടിലാണ് ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം എത്ര സീറ്റുകളാണ് ഓഫറിന് കീഴിലെന്ന് ഇരുകൂട്ടരും പുറത്തുവിട്ടിട്ടില്ല. എയര്‍ഏഷ്യ ഇന്ത്യയും പ്രധാന റൂട്ടുകളില്‍ നവംബര്‍ 27 വരെ വിവിധ ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.