
ദോഹ: ഇന്‍ഡിഗോ എയര്‍ലൈന്‍സ് ദോഹയില്‍ നിന്നും രണ്ട് അധിക സര്‍വീസുകള്‍ കൂടി പ്രഖ്യാപിച്ചു. ഹൈദരാബാദിലേക്കും ഡല്‍ഹിയിലേക്കുമാണ് പുതിയ പ്രതിദിന സര്‍വീസുകള്‍. ദോഹയില്‍ നിന്നും ഡല്‍ഹി, ഹൈദാരാബാദ് എന്നിവിടങ്ങളിലേക്ക് നിലവില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ് സര്‍വീസ് നടത്തുന്നുണ്ട്. ഇതിന് പുറമെയാണ് ഓരോ അധിക സര്‍വീസുകള്‍ കൂടി പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത മാസം പതിനാറിന് ഇരു സര്‍വീസുകളും ആരംഭിക്കും.
ഹൈദരബാദില്‍ നിന്നും ഇന്ത്യന്‍ സമയം രാത്രി 11.40ന് പുറപ്പെടുന്ന വിമാനം ഖത്തരി സമയം പുലര്‍ച്ചെ 01.25ന് ദോഹയിലെത്തും. തിരിച്ച് ദോഹയില്‍ നിന്നും പുലര്‍ച്ചെ 02.25ന് പുറപ്പെടുന്ന വിമാനം ഹൈദരാബാദില്‍ രാവിലെ 09.05നെത്തും. നിലവില്‍ ഡിസംബര്‍ 31 വരെ ഈ സര്‍വീസിനുള്ള ബുക്കിങ് ലഭ്യമാണ്.
സെപ്തംബര്‍ 16ന് തന്നെയാണ് ഡല്‍ഹിയിലേക്കുള്ള രണ്ടാം സര്‍വീസും ആരംഭിക്കുന്നത്. ഡല്‍ഹിയില്‍ നിന്ന് രാത്രി 08.20ന് പുറപ്പെടുന്ന വിമാനം രാത്രി പത്തിന് ദോഹയിലെത്തും. തിരിച്ച് രാത്രി പതിനൊന്ന് മണിക്ക് പുറപ്പെടുന്ന വിമാനം രാവിലെ 05.15ന് ഡല്‍ഹിയിലെത്തും. നിലവില്‍ ഡിസംബര്‍ 31 വരെ ടിക്കറ്റിനുള്ള ബുക്കിങ് ലഭ്യമാണ്. യാത്രക്കാരുടെ എണ്ണത്തിന്റെ കാര്യത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വിമാനക്കമ്പനിയാണിപ്പോള്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.