Currency

യുകെയിലെ പോലീസ് ഉദ്യോഗസ്ഥര്‍ ലൈംഗിക ചൂഷണം നടത്തുന്നെന്ന് എച്ച്എംഐസി റിപ്പോര്‍ട്ട്

സ്വന്തം ലേഖകന്‍Thursday, December 8, 2016 3:16 pm

ഹേര്‍ മജസ്റ്റീസ് ഇന്‍സ്പക്ടറേറ്റ് ഓഫ് കോണ്‍സ്റ്റബുലറി (എച്ച്എംഐസി) നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

 

ലണ്ടന്‍: യുകെയിലെ പോലീസ് ഉദ്യോഗസ്ഥര്‍ അധികാരം ദുരുപയോഗപ്പെടുത്തി നിരവധി പേരെ ലൈംഗികമായി ചൂഷണം ചെയ്യുന്നത് പതിവാകുന്നുവെന്ന് ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. ഹേര്‍ മജസ്റ്റീസ് ഇന്‍സ്പക്ടറേറ്റ് ഓഫ് കോണ്‍സ്റ്റബുലറി (എച്ച്എംഐസി) നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. തുടര്‍ന്ന് ഉദ്യോഗസ്ഥരുടെ അധികാര ദുര്‍വിനിയോഗത്തെക്കുറിച്ച് അന്വേഷിക്കണമെന്നും നടപടി സ്വീകരിക്കണമെന്നും അന്ന് ഹോം സെക്രട്ടറിയായിരുന്നു തെരേസ മേയോട് എച്ച്എംഐസി ആവശ്യപ്പെട്ടിരുന്നു. വിവിധ കുറ്റങ്ങള്‍ ചെയ്ത് കസ്റ്റഡിയിലെടുക്കുന്ന സ്ത്രീകളും കുട്ടികളുമടക്കമുള്ളവരെയാണ് പോലീസ് ഓഫീസര്‍മാര്‍ ലൈംഗികപരമായി ചൂഷണം ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ട്. രണ്ട് വര്‍ഷങ്ങള്‍ക്കിടെ 400 ല്‍അധികം ചൂഷണങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് എച്ച്എംഐസിയുടെ തുടക്കത്തിലുള്ള അന്വേഷണത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്.

എന്നാല്‍ ഇത്തരം ചൂഷണങ്ങള്‍ക്ക് സാധ്യത വളരെ കുറവാണെന്നാണ് എച്ച്എം ഇന്‍സ്‌പെക്ടറായ മൈക്ക് കണ്ണിംഗ്ഹാം പ്രതികരിച്ചിരിക്കുന്നത്. അങ്ങിനെ സംഭവിക്കുന്നുണ്ടെങ്കില്‍ അതിനെ കുറിച്ച് ഗൗരവപരമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നിലെത്തിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കുന്നു. ഇത് ഏറ്റവും ഗുരുതരമായ കുറ്റകൃത്യമാണെന്നും പൊതുജനവിശ്വാസം തകര്‍ക്കുന്ന കാര്യത്തില്‍ ഇതിലും വലിയൊരു കുറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇംഗ്ലണ്ടിലെയും വെയില്‍സിലെയും പോലീസ് ഓഫീസര്‍മാര്‍ 436 കേസുകളില്‍ ഇത്തരത്തില്‍ ചൂഷണം നടത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ഈ വര്‍ഷം മാര്‍ച്ചില്‍ അവസാനിച്ച രണ്ട് വര്‍ഷങ്ങള്‍ക്കിടെയാണ് ചൂഷണങ്ങള്‍ നടന്നിരിക്കുന്നത്. ഈ സംഭവങ്ങളില്‍ മൊത്തം 334 പോലീസുകാര്‍ ഭാഗമായിട്ടുണ്ടെന്നും 306 പേര്‍ ഓഫീസര്‍മാരും 20 പേര്‍ പിസിഎസ്ഓഎസുമാരാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇതില്‍ എട്ട് പേര്‍ പോലീസ് സ്റ്റാഫുമാണ്. ഗാര്‍ഹിക പീഢനകേസുകളില്‍ അകപ്പെട്ട് പോലീസ് കസ്റ്റഡിയില്‍ ആകുന്നവരാണ് ഇത്തരത്തില്‍ പീഡിപ്പിക്കപ്പെട്ടവരില്‍ മൂന്നിലൊന്ന് പേരും. മയക്കുമരുന്ന്, മദ്യകേസുകളില്‍ കസ്റ്റഡിയിലാകുന്നവരും ചൂഷണത്തിന് ഇരകളാകുന്നുണ്ട്.

ഇത്തരം സംഭവങ്ങള്‍ പെരുകുന്നതിനാല്‍ രാജ്യത്തെ എല്ലാ പോലീസ് സേനകളും ഈ പ്രശ്‌നത്തില്‍ നിഷ്പക്ഷമായ അവലോകനം നടത്തി ഇത് പരിഹരിക്കാനുള്ള നടപടികള്‍ സ്വയം എടുക്കണമെന്നാണ് എച്ച്എംഐസി നിര്‍ദേശിക്കുന്നത്. മിക്ക ഫോഴ്‌സുകളിലെയും നിരവധി ഉദ്യോഗസ്ഥന്‍മാര്‍ക്കും തങ്ങള്‍ ചെയ്യുന്നത് എത്ര മാത്രം ഗുരുതരമായ കുറ്റമാണെന്ന് തിരിച്ചറിയാന്‍ സാധിക്കുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

3 thoughts on “യുകെയിലെ പോലീസ് ഉദ്യോഗസ്ഥര്‍ ലൈംഗിക ചൂഷണം നടത്തുന്നെന്ന് എച്ച്എംഐസി റിപ്പോര്‍ട്ട്”

  1. If you desire to grow your familiarity only keep visiting this
    site and be updated with the latest information posted
    here.

  2. I’m truly enjoying the design and layout of your blog.
    It’s a very easy on the eyes which makes it much more enjoyable for me to come here and visit more often. Did you hire out a developer to create your theme?
    Superb work!

  3. Hi there! Quick question that’s completely off topic.
    Do you know how to make your site mobile friendly? My web site
    looks weird when viewing from my apple iphone. I’m trying to find a template or plugin that might be able
    to correct this issue. If you have any recommendations,
    please share. Thank you!

Comments are closed.

Top
x