വിദേശത്ത് നിയമപരമായ സഹായം ആവശ്യമായി വരുന്ന പ്രവാസി മലയാളികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നിയമസഹായ സെല്‍ രൂപീകരിക്കുന്ന കാര്യം സര്‍ക്കാറിന്റെ പരിഗണനയിലാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അറിയിച്ചു.
കുവൈറ്റ് സിറ്റി: വിദേശത്ത് നിയമപരമായ സഹായം ആവശ്യമായി വരുന്ന പ്രവാസി മലയാളികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നിയമസഹായ സെല്‍ രൂപീകരിക്കുന്ന കാര്യം സര്‍ക്കാറിന്റെ പരിഗണനയിലാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അറിയിച്ചു. പ്രവാസി ക്ഷേമനിധി പരിഷ്കരണം, വിദേശത്ത് മരിക്കുന്നവരുടെ മൃതദേഹം നാട്ടിലത്തെിക്കുന്നതിന് നേരിടുന്ന കാലതാമസം ഒഴിവാക്കാനുള്ള നടപടികള്‍, തിരിച്ചത്തെുന്നവരുടെ പുനരധിവാസം എന്നിവയും സര്‍ക്കാറിന്റെ പരിഗണനയിലണെന്ന് അദ്ദേഹം വ്യക്തമാക്കി.
കുവൈറ്റില്‍ സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. ഇന്ത്യന്‍ എംബസ്സിയുടെ സഹായത്തോടെയായിരിക്കും പ്രവാസികള്‍ക്കായുള്ള നിയമസഹായ സെല്‍ രൂപീകരിക്കുക. പ്രവാസികള്‍ക്ക് നല്‍കിവരുന്ന ക്ഷേമനിധി കൂടുതല്‍ ആകര്‍ഷകമാക്കാന്‍ പ്രായോഗിക നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളുമെന്നും നോര്‍ക്ക വകുപ്പ് കൂടുതല്‍ കാര്യക്ഷമമാക്കുമെന്നും കോടിയേരി അറിയിച്ചു.
കേരളത്തിന്‍െറ സമഗ്ര വികസനത്തിന് 50,000 കോടി മൂലധനമുള്ള പശ്ചാത്തല വികസന ബോര്‍ഡ് രൂപവത്കരിക്കുന്നതില്‍ പ്രവാസികളുടെ പങ്കാളിത്വം ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനിടെ അടുത്ത ദിവസം നോര്‍ക്ക ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി പിണറായി വിജയന് പ്രവാസികളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനായി യോഗം ചേരുന്നുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
I was able to find good advice from your blog articles.
It’s an remarkable article designed for all the web people;
they will get benefit from it I am sure.
Hello there, just became aware of your blog through Google, and found
that it’s really informative. I am going to watch out for brussels.
I’ll appreciate if you continue this in future.
A lot of people will be benefited from your writing. Cheers!
Appreciate the recommendation. Let me try it out.