കുവൈത്ത് സിറ്റി: അറുപതു വയസിനുമുകളില്‍ പ്രായമുള്ള ബിരുദമില്ലാത്ത വിദേശികള്‍ക്കു തൊഴില്‍ പെര്‍മിറ്റ് പുതുക്കി നല്‍കില്ലെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്ന് കുവൈത്ത് മാനവ വിഭവശേഷി അതോറിറ്റി. ഉത്തരവില്‍ ഭേദഗതി വരുത്തിയതായി വാര്‍ത്തകള്‍ പ്രചരിച്ച പശ്ചാത്തലത്തിലാണ് അധികൃതര്‍ നയം വ്യക്തമാക്കിയത്.
തൊഴില്‍വിപണിയുടെ ആവശ്യം മുന്‍നിര്‍ത്തി കര്‍ശന നിയന്ത്രണങ്ങളോടെയും അധിക ഫീസ് ചുമത്തിയും 60ന് മുകളിലുള്ളവര്‍ക്കും വര്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കുമെന്നായിരുന്നു പ്രചാരണം. എന്നാല്‍ ഇതുവരെ അത്തരത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും നയപരവും തന്ത്രപ്രധാനവുമായ വിഷയത്തില്‍ തീരുമാനം ഏറെ ആലോചിച്ചതിന് ശേഷമേ എടുക്കൂവെന്നും അതോറിറ്റി വൃത്തങ്ങള്‍ വ്യക്തമാക്കി.
വിദേശി അവിദഗ്ധ തൊഴിലാളികളെ പരമാവധി കുറച്ച് രാജ്യത്ത് ജനസംഖ്യാ സന്തുലനം സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രായപരിധി നിബന്ധന നടപ്പാക്കിയത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.