Currency

ഒമ്പതാം നിലയില്‍ നിന്ന് യുവതി വീണത് രണ്ടാം നിലയിലേക്ക്; എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ വീണ്ടും താഴേയ്ക്ക്; ഞെട്ടിക്കുന്ന വീഡിയോ

സ്വന്തം ലേഖകന്‍Saturday, December 16, 2017 9:28 am
Play

 

കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ യുവതിക്ക് അത്ഭുതകരമായ രക്ഷപ്പെടല്‍. ഒരു ബഹുനില കെട്ടിടത്തിന്റെ മുകളില്‍ നിന്നു രണ്ടു പ്രാവശ്യമാണ് യുവതി താഴേക്ക് വീണത്. ചൈനയിലെ യാന്‍ഷു പ്രവിശ്യയിലെ ഒരു ബഹുനില ഹോട്ടലില്‍ നടന്ന അപകടത്തിന്റെ ഞെട്ടിപ്പിക്കുന്ന വിഡിയോയും പുറത്തു വന്നിട്ടുണ്ട്.

കെട്ടിടത്തിന്റെ ഒന്‍പതാം നിലയില്‍ നിന്നും രണ്ടാം നിലയിലേക്കാണ് യുവതി ആദ്യം വീണത്. ഗുരുതരമായി പരിക്കേറ്റ് രണ്ടാം നിലയിലേക്ക് വീണ ഇവര്‍ വീണ്ടും എഴുന്നേല്‍ക്കാന്‍ ശ്രമിച്ച് നിലത്തു കൂടി നിരങ്ങിയപ്പോള്‍ നിലത്തേക്കു രണ്ടാമതും വീഴുകയായിരുന്നു.

എന്നാല്‍ കെട്ടിടത്തിനു താഴെ നിന്ന ആളുകള്‍ കൂട്ടമായി നിന്ന് ഇവരെ കൈയില്‍ താങ്ങുകയും നിലത്ത് വീഴാതെ രക്ഷിക്കുകയുമായിരുന്നു. തുടര്‍ന്ന് ആംബുലന്‍സില്‍ കയറ്റി ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x