ഗര്‍ഭാവസ്ഥയുടെ ഏത് ഘട്ടത്തിലായാലും ഗര്‍ഭം അലസിപ്പിക്കാനുള്ള അവകാശം സ്ത്രീകള്‍ക്കു നല്‍കണമെന്ന നിര്‍ദേശവുമായാണ് മനുഷ്യാവകാശ നിയമ സെന്റര്‍ എന്ന ഗ്രൂപ്പ് രംഗത്തെത്തിയിരിക്കുന്നത്.
ബ്രിസ്‌ബെയ്ന്‍: ഗര്‍ഭച്ഛിദ്ര നിയമത്തില്‍ ഭേദഗതി വേണമെന്ന ആവശ്യവുമായി നോര്‍ത്തേണ്‍ ടെറിട്ടറിയിലെ നിയമാവകാശ ഗ്രൂപ്പ്. ഗര്‍ഭാവസ്ഥയുടെ ഏത് ഘട്ടത്തിലായാലും ഗര്‍ഭം അലസിപ്പിക്കാനുള്ള അവകാശം സ്ത്രീകള്‍ക്കു നല്‍കണമെന്ന നിര്‍ദേശവുമായാണ് മനുഷ്യാവകാശ നിയമ സെന്റര്‍ എന്ന ഗ്രൂപ്പ് രംഗത്തെത്തിയിരിക്കുന്നത്. നിലവില്‍ നോര്‍ത്തേണ്‍ ടെറിട്ടറിയില്‍ അബോര്‍ഷന്‍ ചെയ്യുന്നത് കുറ്റകരമാണ്. ഈ നിയത്തില്‍ ഭേദഗതി വരുത്തണമെന്നാണ് നിയമാവകാശ ഗ്രൂപ്പിന്റെ ആവശ്യം.
ഡോക്ടര്‍മാരുടെ നിര്‍ദ്ദേശമില്ലാതെ അബോഷന്‍ നടത്താന്‍ അനുമതി നല്‍കണമെന്ന് ആവശ്യം. മാതാവിന്റെ ജീവനു ഭീഷണിയല്ലെങ്കില്‍ 23 ആഴ്ചകള്‍ക്കുശേഷമുള്ള ഗര്‍ഭം അലസിപ്പിക്കാന്‍ നിലവിലുള്ള നിയമം അനുവദിക്കുന്നില്ല. ഇതില്‍ മാറ്റം വരുമെന്നാണ് സൂചന. പുതിയ നിയമം ജൂലൈ മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് പ്രതീക്ഷ.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.