Currency

സോപ്പ് തേച്ച് എലിയുടെ വിശാലമായ കുളി; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ

സ്വന്തം ലേഖകന്‍Thursday, February 1, 2018 2:57 pm
Play

മൃഗങ്ങള്‍ കുളിക്കുന്നത് അസാധാരണമായ കാഴ്ചയൊന്നുമല്ല. എന്നാല്‍ മനുഷ്യര്‍ കുളിക്കുന്നതുപോലെ സോപ്പും തേച്ച് വെടിപ്പായി മൃഗങ്ങള്‍ കുളിക്കുമോ, ഇത്തരത്തില്‍ കുളിക്കുന്ന ഒരു എലിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

പെറുവിലെ അങ്കാഷിലെ ഹുറാസ് നഗരത്തിലെ വീട്ടില്‍നിന്ന് ചിത്രീകരിച്ചതാണ് ഈ വീഡിയോ. രണ്ടുകാലില്‍ നിവര്‍ന്നുനിന്ന്, കൈകൊണ്ട് മുഖവും തലയും ശരീരവും സോപ്പുപയോഗിച്ച് കഴുകുന്നത് ദൃശ്യങ്ങളില്‍ കാണാം. ഡിജെയായ ഹോസെ കൊറയയാണ് ഈ വീഡിയോ ചിത്രീകരിച്ചത്. താന്‍ കുളിക്കാനായി കയറിയപ്പോഴാണ് കുളിമുറിയില്‍ അത്ഭുതപ്പെടുത്തുന്ന ഈ ദൃശ്യം കണ്ടതെന്നാണ് ഹോസെ അവകാശപ്പെടുന്നത്.

മൃഗങ്ങളെ സ്നേഹിക്കുന്നയാളാണ് താനെന്നും, കുളി കഴിഞ്ഞ് സ്വസ്ഥമായി തിരിച്ചുപോകുന്നതുവരെ താന്‍ കാത്തുനിന്നുവെന്നും കൊറയ വ്യക്തമാക്കി. ഓണ്‍ലൈനില്‍ കൊറയ പോസ്റ്റ് ചെയ്ത വീഡിയോ രണ്ടുദിവസംകൊണ്ട് 3.7 കോടിയോളം പേരാണ് കണ്ടത്. റെഡ്ഡിറ്റില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇത്രയും ജനപ്രീതി കൈവരിക്കുമെന്ന് കരുതിയിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്തായാലും വീഡിയോ എത്രത്തോളം ഒറിജിനലാണെന്ന് വ്യക്തമല്ല….


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x