
മോഹന്‍ലാല്‍ നായകനായെത്തിയ വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലെ ജിമിക്കി കമ്മല്‍ എന്ന ഗാനം വന്‍ ഹിറ്റായിരുന്നു. ഒരുപക്ഷേ ആ സിനിമയേക്കാള്‍ ഹിറ്റായതും ഈ പാട്ടായിരുന്നു. ആ പാട്ടിനൊപ്പം നൃത്തം ചെയ്യുന്ന ഒരുപാട് കലാകാരികളുടെയും വീഡിയോ പിന്നീട് വൈറലായിട്ടുണ്ട്.
കേരളം ഏറ്റെടുത്ത ജിമിക്കി കമ്മല്‍ എന്ന അടിച്ചുപൊളി പാട്ട് മലയാളികളില്‍ നിന്ന് പിന്നീട് തമിഴിലേക്കും തുടര്‍ന്ന് ലോകത്ത് മിക്കയിടത്തും വൈറലായി. അറബ് നാടുകളിലും ജിമിക്കി കമ്മലിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. ഒടുവിലിതാ ആ ഗാനം ഒരു അറബിയും ഏറ്റെടുത്ത് പാടിയിരിക്കുന്നു.
ഒമാന്‍ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി നടത്തിയ പരിപാടിക്കിടെയും ജിമിക്കി കമ്മല്‍ മുഴങ്ങിക്കേട്ടു. അറബിയാണ് ഗാനം ആലപിക്കുന്നത് എന്നതാണ് പ്രത്യേകത. ഈണം അതേപടി നിലനിര്‍ത്തി അറബ് ഭാഷയിലും ജിമിക്കി കമ്മലിന് ഈരടികള്‍ തീര്‍ത്ത് ആലപിക്കുന്ന ഗാനം ഇതിനോടകം ഹിറ്റായി കഴിഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.