Currency

ഓസ്‌ട്രേലിയ പൗരത്വ നിയമങ്ങളും കര്‍ശനമാക്കുന്നു

സ്വന്തം ലേഖകന്‍Friday, April 21, 2017 12:52 pm

നിലവില്‍ ഒരുവര്‍ഷം വിസയില്‍ കഴിഞ്ഞവര്‍ക്ക് പൗരത്വത്തിന് അപേക്ഷിക്കാമെന്നത് നാലുവര്‍ഷമാക്കി ദീര്‍ഘിപ്പിച്ചു. കൂടാതെ ഓസ്‌ട്രേലിയന്‍ മൂല്യങ്ങളെക്കുറിച്ചുള്ള പരീക്ഷയും പാസായാല്‍ മാത്രമെ ഇനി മുതല്‍ പൗരത്വം ലഭിക്കുകയുള്ളു.

മെല്‍ബണ്‍: ഓസ്‌ട്രേലിയ പൗരത്വ നിയമങ്ങളും കര്‍ശനമാക്കുന്നു. പൗരത്വത്തിനുള്ള കാലാവധി ദീര്‍ഘിപ്പിച്ചും പുതിയ പൗരത്വ പരീക്ഷ ഏര്‍പ്പെടുത്തിയുമാണ് നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുന്നത്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധ തൊഴിലാളികള്‍ക്ക് അനുവദിച്ചിരുന്ന വിസ പദ്ധതി റദ്ദാക്കിയതിനു പിന്നാലെയാണ് ആസ്‌ട്രേലിയയുടെ പുതിയ നടപടി.

നിലവില്‍ ഒരുവര്‍ഷം വിസയില്‍ കഴിഞ്ഞവര്‍ക്ക് പൗരത്വത്തിന് അപേക്ഷിക്കാമെന്നത് നാലുവര്‍ഷമാക്കി ദീര്‍ഘിപ്പിച്ചു. കൂടാതെ ഓസ്‌ട്രേലിയന്‍ മൂല്യങ്ങളെക്കുറിച്ചുള്ള പരീക്ഷയും പാസായാല്‍ മാത്രമെ ഇനി മുതല്‍ പൗരത്വം ലഭിക്കുകയുള്ളു. സ്വന്തം പൗരന്മാര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കുന്നതിനും കുടിയേറ്റം പരമാവധി കുറക്കുന്നതിനുമാണ് സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവരുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനവും പൗരത്വത്തിനുള്ള മാനദണ്ഡമാണ്. നേരത്തേയും ഇതുണ്ടായിരുന്നെങ്കിലും അടിസ്ഥാനഭാഷ പരിജ്ഞാനം മതിയായിരുന്നു. നേരത്തേ, വിദഗ്ധ തൊഴിലാളികള്‍ക്കുള്ള ‘457 വിസ പദ്ധതി’ സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. നിലവില്‍ രാജ്യത്ത് ഈ വിസയില്‍ കഴിയുന്നവരില്‍ 25 ശതമാനവും ഇന്ത്യക്കാരാണ്. ഈ പദ്ധതി റദ്ദാക്കിയതോടെ ഇത്രയും പേര്‍ക്ക് ഓസ്‌ട്രേലിയ വിടേണ്ടിവരും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x