
ബ്രിസ്‌ബെയ്ന്‍: ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം കുത്തനെ കൂടുമെന്ന് റിപ്പോര്‍ട്ട്. ഇരുന്നൂറ് ഡോളര്‍ വരെ അധികമായി പോളിസി ഉടമ നല്‍കേണ്ടിവരുമെന്നാണ് സൂചന. അടുത്ത മാസം മുതല്‍ ഫെഡറല്‍ സര്‍ക്കാര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് വാര്‍ഷിക പ്രീമിയം വര്‍ദ്ധിപ്പിക്കും. ഇതോടെ സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളും പ്രീമിയം തുക വര്‍ധിപ്പിക്കാനുള്ള നീക്കത്തിലാണ്.
ഏപ്രില്‍ ഒന്നുമുതലാണ് ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധന പ്രാബല്യത്തിലാകുന്നത്. ഓരോ വര്‍ഷവും പ്രീമിയം തുകയില്‍ അഞ്ചുമുതല്‍ ആറു ശതമാനം വരെയാണ് വര്‍ധനയുണ്ടാവുക. ഇന്‍ഷുറന്‍സ് തുക വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇന്‍ഷുറന്‍സ് കമ്പനികള്‍ സര്‍ക്കാരിന് അപേക്ഷ നല്‍കിയിട്ടുണ്ട്.
സര്‍ക്കാര്‍ നിരക്ക് പ്രഖ്യാപിച്ചശേഷവും പല ഇന്‍ഷുറന്‍സ് കമ്പനികളും സര്‍ക്കാര്‍ നിരക്കിനേക്കാള്‍ കൂടുതല്‍ തുക പ്രീമിയമായി വാങ്ങുന്നുതായും റിപ്പോര്‍ട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.