Currency

കാഴ്ചശക്തി കൂട്ടാന്‍ ആയുര്‍വേദ പരിഹാരം

സ്വന്തം ലേഖകന്‍Sunday, November 5, 2017 1:46 pm

ലോകത്തിന്റെ അനന്തമായ സൗന്ദര്യം ആസ്വദിക്കാന്‍ ആരോഗ്യമുള്ള കണ്ണുകള്‍ വേണം. എന്നാല്‍ ഇന്നത്തെ കാലത്ത് ഉറങ്ങുമ്പോള്‍ ഒഴികെ മറ്റു സമയങ്ങളില്‍ എല്ലാം നമ്മുടെ കണ്ണുകള്‍ വിശ്രമമില്ലാതെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്.

പഞ്ചേന്ദ്രിയങ്ങളില്‍ ഏറ്റവും മനോഹരമായ ഒന്നാണ് കണ്ണ്. ലോകത്തിന്റെ അനന്തമായ സൗന്ദര്യം ആസ്വദിക്കാന്‍ ആരോഗ്യമുള്ള കണ്ണുകള്‍ വേണം. എന്നാല്‍ ഇന്നത്തെ കാലത്ത് ഉറങ്ങുമ്പോള്‍ ഒഴികെ മറ്റു സമയങ്ങളില്‍ എല്ലാം നമ്മുടെ കണ്ണുകള്‍ വിശ്രമമില്ലാതെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. അതും ടെക്നോളജിയുടെ പുതുയുഗത്തില്‍ സ്‌ക്രീനുകള്‍ക്ക് മുന്നിലും. അതുകൊണ്ട് തന്നെ കണ്ണുകളുടെ ആരോഗ്യം ഉറപ്പ് വരുത്തേണ്ടത് അനിവാര്യമാണ്.

ഭക്ഷണശീലം വഴി കണ്ണിന്റെ കാഴ്ചശക്തി കരുത്തുറ്റതാക്കാന്‍ സാധിക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. കാഴ്ചയ്ക്ക് തിളക്കം കൂട്ടാന്‍ സഹായകമായ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം:

ബദാം, ഉണക്കമുന്തിരി, അത്തിക്ക എന്നിവ രാത്രി വെള്ളത്തില്‍ കുതിര്‍ത്ത് വെച്ച് അതിന്റെ വെള്ളം രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് വഴി കണ്ണിന്റെ ആരോഗ്യ സംരക്ഷിക്കാവുന്നതാണ്.

ഒരു കപ്പ് കാരറ്റ്, നെല്ലിക്ക ജ്യൂസ് വെറും വയറ്റില്‍ കഴിക്കുന്നതും നല്ലതാണ്. കാരറ്റില്‍ അടങ്ങിയ ആന്റി ഓക്സിഡന്റുകള്‍ കണ്ണിന് നല്ലതാണ്.

ചെമ്പുപാത്രത്തില്‍ രാത്രി മുഴുവനും സൂക്ഷിച്ച വെള്ളം വെറും വയറ്റില്‍ കുടിക്കുന്നത് കണ്ണിനെ ബാധിക്കുന്ന പല രോഗങ്ങള്‍ക്കും പ്രതിവിധിയാണ്.

ചൂടു വെള്ളത്തില്‍ കുതിര്‍ത്തുവെച്ച ബദാം തൊലി കളഞ്ഞ് തേനില്‍ ചേര്‍ത്ത് കഴിക്കുക, വിറ്റാമിന്‍ എ ധാരാളം അടങ്ങിയിട്ടുള്ള ചീര, മധുരക്കിഴങ്ങ്, കാബേജ്, മുള്ളങ്കി, കടുക്ചെടി തുടങ്ങിയവ ദിവസവും കഴിക്കുന്നതും നല്ലതാണ്.

വിറ്റാമിന്‍ എ, സി ബയോ ഫ്ളവനോയിഡ്, കരോറ്റെനോയിഡ്, ഒമേഗ-3, ഫാറ്റി ആസിഡുകള്‍ തുടങ്ങിയവ കണ്ണിന്റെ ആരോഗ്യത്തിന് നല്ലതാണ്. ഇവ അടങ്ങിയ ഭക്ഷണം ശീലമാക്കുന്നത് കാഴ്ചശക്തി കൂട്ടാന്‍ സഹായിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x