Currency

ബഹ്‌റൈനില്‍ കോവിഡ് നിയന്ത്രണം മൂന്ന് മാസം കൂടി നീട്ടി

സ്വന്തം ലേഖകന്‍Sunday, February 28, 2021 5:36 pm
bahrain
Villa-kochi-Kerala

മനാമ: ബഹ്റൈനില്‍ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ 3 മാസം കൂടി നീട്ടി. ഹെല്‍ത്ത് സെന്ററുകളില്‍ വരുന്ന വിദേശികളില്‍ നിന്നുള്ള സര്‍വീസ് ഫീസും ജനറല്‍ മെഡിക്കല്‍ കണ്‍സല്‍റ്റേഷവും ഫീസും ഫെബ്രുവരി 28 വരെ വേണ്ടെന്നു വെച്ചതും 3 മാസം നീട്ടി.

വാണിജ്യ, വ്യവസായ സ്ഥാപനങ്ങളില്‍ സാമൂഹിക അകലം പാലിക്കാനുള്ള വ്യവസ്ഥയും തുടരും. ഇത്തരം സ്ഥാപനങ്ങളിലെ ജീവനക്കാരെ ആരോഗ്യ നിരീക്ഷണത്തിനു വിധേയമാക്കണമെന്നതാണ് നീട്ടിയ മറ്റൊരു നിയന്ത്രണം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x