Currency

ബ്രെക്‌സിറ്റിനെ ഉള്‍ക്കൊള്ളാന്‍ ധനകാര്യ വ്യവസായത്തിന് ആവശ്യമായ സമയം വേണമെന്ന് ബാങ്കുകള്‍

സ്വന്തം ലേഖകന്‍Saturday, December 10, 2016 4:58 pm

യുകെ യൂറോപ്യന്‍ യൂണിയന്‍ വിട്ട് പോയാലും യൂറോപ്യന്‍ യൂണിയന്‍ നിയമത്തിന് കീഴില്‍ ചുരുങ്ങിയത് 5 വര്‍ഷമെങ്കിലും തുടരാനുള്ള അനുമതിയാണ് ബാങ്കുകളുടെ ആവശ്യം. ഇതിനിടെയുള്ള കാലത്ത് ബിസിനസുമായുള്ള തീരുമാനങ്ങളെ നിയന്ത്രിക്കാന്‍ യൂറോപ്യന്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസിനെ അനുവദിക്കണമെന്നും ബാങ്കുകള്‍ ആവശ്യപ്പെട്ടു.

ലണ്ടന്‍: ബ്രെക്‌സിറ്റിനെ ഉള്‍ക്കൊള്ളാന്‍ ധനകാര്യ വ്യവസായത്തിന് ആവശ്യമായ സമയം വേണമെന്ന് ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ട് ബ്രിട്ടനിലെ ഏറ്റവും വലിയ ബാങ്കുകള്‍ രംഗത്ത്. യുകെ യൂറോപ്യന്‍ യൂണിയന്‍ വിട്ട് പോയാലും യൂറോപ്യന്‍ യൂണിയന്‍ നിയമത്തിന് കീഴില്‍ ചുരുങ്ങിയത് 5 വര്‍ഷമെങ്കിലും തുടരാനുള്ള അനുമതിയാണ് ബാങ്കുകളുടെ ആവശ്യം. ഇതിനിടെയുള്ള കാലത്ത് ബിസിനസുമായുള്ള തീരുമാനങ്ങളെ നിയന്ത്രിക്കാന്‍ യൂറോപ്യന്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസിനെ അനുവദിക്കണമെന്നും ബാങ്കുകള്‍ ആവശ്യപ്പെട്ടു. റോയിട്ടേര്‍സിന് ലഭിച്ച രേഖയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ബ്രിട്ടീഷ് ഗവണ്‍മെന്റ് ആശയക്കുഴപ്പത്തിന്റെ നടുവിലാണ്. ബാങ്കുകള്‍ ആവശ്യപ്പെട്ട പോലെ ബ്രെക്‌സിറ്റ് വേളയില്‍ അവര്‍ക്ക് ട്രാന്‍സിഷന്‍ സമയം അനുവദിക്കേണ്ടി വന്നാല്‍ ബ്രെക്‌സിറ്റിന് വേണ്ടി കാംപയിന്‍ ചെയ്യുകയും വോട്ട് ചെയ്യുകയും ചെയ്തിരിക്കുന്ന ഭൂരിപക്ഷത്തെയും നിരാകരിക്കുന്നതിന് തുല്യമായിരിക്കുമെന്നും ഇതെന്നാണ് സര്‍ക്കാര്‍ ആശങ്ക. ട്രഷറി ഒഫീഷ്യലുകള്‍ പ്രസ്തുത നീക്കത്തെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും ബ്രെക്‌സിറ്റ് മിനിസ്റ്റര്‍ ഡേവിഡ് ഡേവിസും പ്രധാനമന്ത്രി തെരേസ മേയും ഇതുമായി ബന്ധപ്പെട്ട ഡീലുകള്‍ക്കൊന്നും പരസ്യമായി പിന്തുണ പ്രകടിപ്പിച്ചിട്ടില്ല.

ധനകാര്യമേഖലയുടെ ഇക്കാര്യത്തിലുള്ള കാഴ്ചപ്പാടുകള്‍ ധനകാര്യ മന്ത്രി ഫിലിപ്പ് ഹാമണ്ട് സൂക്ഷ്മമായി നിരീക്ഷിച്ച് വരുന്നുവെന്നാണ് പ്രസ്താവനയിലൂടെ ട്രഷറി വ്യക്തമാക്കിയിരിക്കുന്നത്. ബാങ്കുകള്‍ക്ക് ബ്രെക്‌സിറ്റ് വേളയില്‍ ട്രാന്‍സിഷന്‍ ഫേസ് നല്‍കിയില്ലെങ്കില്‍ ബ്രിട്ടനും യൂറോപ്യന്‍ സമ്പദ് വ്യവസ്ഥയ്ക്കും നിര്‍ണായകമായ ധനകാര്യ സേവനങ്ങള്‍ നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകുമെന്നാണ് ഡോക്യുമെന്റ് മുന്നറിയിപ്പേകുന്നത്.

ട്രാന്‍സിഷന്‍ ഡീല്‍ ഏര്‍പ്പെടുത്തിയില്ലെങ്കില്‍ ചില ബാങ്കുകള്‍ക്ക് ബ്രെക്‌സിറ്റ് സമയത്ത് ബ്രിട്ടന് പുറത്തേക്ക് പോകാനോ അല്ലെങ്കില്‍ ബ്രിട്ടീഷ് സബ്‌സിഡിയറികള്‍ പടുത്തുയര്‍ത്താനോ സമയത്തിന് സാധിച്ചെന്ന് വരില്ലെന്നും ഡോക്യുമെന്റ് മുന്നറിയിപ്പേകുന്നു. ഇതിനെ തുടര്‍ന്ന് ഇത്തരം ബാങ്കുകള്‍ക്ക് തങ്ങളുടെ യൂറോപ്യന്‍ യൂണിയന്‍ പ്രവര്‍ത്തനം പെട്ടെന്ന് നിര്‍ത്തേണ്ട സാഹചര്യമുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. സാധാരണയായി ബാങ്കുകള്‍ക്ക് തങ്ങളുടെ പ്രവര്‍ത്തനം റിലൊക്കേറ്റ് ചെയ്യുന്നതിനായി മൂന്ന് വര്‍ഷമെങ്കിലും എടുക്കേണ്ടി വരുമെന്നും ഈ ഡോക്യുമെന്റ് ചൂണ്ടിക്കാട്ടുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Comments are closed.

Top
x