ലണ്ടനില്‍ നടന്ന ത്രിദിന വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റില്‍ (ഡബ്ല്യുടിഎം) കേരളടൂറിസത്തിന് മികച്ച പവിലിയനുള്ള 'ബെസ്റ്റ് സ്റ്റാന്‍ഡ് ഫീച്ചര്‍' പുരസ്‌കാരം.
ലണ്ടൻ: ലണ്ടനില്‍ നടന്ന വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റില്‍ (ഡബ്ല്യുടിഎം) കേരളടൂറിസത്തിന് മികച്ച പവിലിയനുള്ള ‘ബെസ്റ്റ് സ്റ്റാന്‍ഡ് ഫീച്ചര്‍’ പുരസ്‌കാരം. 120 ചതുരശ്ര മീറ്ററില്‍ സജ്ജീകരിച്ച വിശാലമായ പവലിയനില്‍ മൂന്നു ചുണ്ടന്‍വള്ളങ്ങളുടെ മാതൃകകളായിരുന്നു കേരളത്തിന്റെ പവിലിയനിലെ പ്രധാന ആകർഷണം.
ഇതോടൊപ്പം ചിത്രങ്ങളും വള്ളം കളിയുടെ വിഡിയൊ ദൃശ്യങ്ങളും സമന്വയിപ്പിച്ചാണ് കേരളാടൂറിസം ലണ്ടനില്‍ വിസ്മയക്കാഴ്ചയൊരുക്കിയത്. 182 രാജ്യങ്ങളില്‍നിന്നു ലോകത്തിന്റെ വിവിധ മേഖലകളില്‍നിന്നുമായി 5000 പ്രദര്‍ശകരാണ് ഇത്തവണ മേളയില്‍ പങ്കെടുത്തതെന്ന് സംഘാടകർ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.