Currency

‘കയ്യടിക്കടാ’.., നിയമം ലംഘിച്ച ജീപ്പിന് മുന്നില്‍ നെഞ്ചു വിരിച്ച് നിന്ന യുവാവിന് സോഷ്യല്‍ മീഡിയയുടെ പ്രശംസ

സ്വന്തം ലേഖകന്‍Tuesday, November 7, 2017 8:30 am

മധ്യപ്രദേശിലെ ഭോപ്പാല്‍ സ്വദേശിയായ യുവാവിന്റെ പ്രതികരണം ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയിരിക്കുകയാണ്. റോങ് സൈഡില്‍ വണ്‍വേ തെറ്റിച്ചു വന്ന ജീപ്പിന്റെ മുന്നിലാണ് യുവാവ് തന്റെ ബൈക്കുമായി ബ്ലോക്ക് ചെയ്ത് നിന്നത്.

 

റോഡിലെ നിയമ ലംഘനങ്ങള്‍ക്ക് ഒരു പഞ്ഞവുമില്ലാത്ത നാടാണ് നമ്മുടേത്. ഒന്നോ രണ്ടോ പേര്‍ നിയമം ലംഘിക്കുന്നത് വഴി നൂറു കണക്കിനാളുകള്‍ റോഡില്‍ കുടുങ്ങിക്കിടക്കുന്നതും പതിവാണ്. ഇത്തരത്തില്‍ റോഡിലെ നിയമ ലംഘനങ്ങള്‍ നിരന്തരം കാണാറുണ്ടെങ്കിലും നാം അതില്‍ കൂടുതല്‍ പ്രതികരിക്കാതെ പോകാറാണ് പതിവ്. എന്നാല്‍ മധ്യപ്രദേശിലെ ഭോപ്പാല്‍ സ്വദേശിയായ യുവാവിന്റെ പ്രതികരണം ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയിരിക്കുകയാണ്.

റോങ് സൈഡില്‍ വണ്‍വേ തെറ്റിച്ചു വന്ന ജീപ്പിന്റെ മുന്നിലാണ് യുവാവ് തന്റെ ബൈക്കുമായി ബ്ലോക്ക് ചെയ്ത് നിന്നത്. ബൈക്ക് മാറ്റുന്നതിനായി ജീപ്പ് മുന്നിലേക്കെടുത്ത് യുവാവിനെ ഭയപ്പെടുത്താനും ശ്രമം നടക്കുന്നുണ്ട്. എന്നാല്‍ അവിരട്ടലിലൊന്നും കുലുങ്ങാതെ ഈ യുവാവ് അനങ്ങാതെ പാറ പോലെ ഉറച്ചുനില്‍ക്കുകയാണ്.

സമീപത്തെ വ്യാപര സമുച്ചയത്തിലെ സിസിടിവി ക്യാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. റോഡിലെ മറ്റാരും കാണിക്കാത്ത ധൈര്യമാണ് യുവാവ് കാണിച്ചത്. ജീപ്പില്‍ വന്നയാള്‍ യുവാവിനെ കൈയേറ്റം ചെയ്യുന്നതും മര്‍ദ്ദിക്കുന്നതുമെല്ലാം വിഡിയോയില്‍ കാണാം. തല്ലിച്ചതക്കപ്പെട്ടിട്ടും മാറാതെ നിന്ന യുവാവിന് മുന്നില്‍ ജീപ്പ് ഡ്രൈവര്‍ തോല്‍ക്കുകയായിരുന്നു. അവസാനം ജീപ്പ് പുറകോട്ട് എടുത്താണ് അയാള്‍ പോയത്. നിയമലംഘകര്‍ക്കെതിരെ ഈ യുവാവ് കാണിച്ച ധൈര്യം മാതൃകാപരമാണ്. യുവാവിന്റെ പ്രവര്‍ത്തി കണ്ട് പ്രശംസകൊണ്ടു മൂടുകയാണ് സമൂഹ മാധ്യമങ്ങള്‍.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x