'ഒ' ഗ്രൂപ്പ് രക്തമുള്ളവരെ അപേക്ഷിച്ച് മറ്റ് രക്തഗ്രൂപ്പുക്കാര്‍ക്ക് ഹൃദ്രോഗ സാധ്യത കൂടുതലായിരിക്കുമെന്നാണ് പഠനം പറയുന്നത്. ഒ ഗ്രൂപ്പുകാരെ അപേക്ഷിച്ച് എ, ബി, എ ബി രക്തഗ്രൂപ്പ് ഉള്ളവര്‍ക്ക് ഹൃദ്രോഗം വരാനുള്ള സാധ്യത ഒമ്പത് ശതമാനം കൂടുതലായിരിക്കും.
രാജ്യത്തെ ജനസംഖ്യയുടെ 52 ശതമാനം ആളുകളും ഹൃദ്രോഗം ഉള്ളവരും രാജ്യത്ത് ഓരോ 33 സെക്കന്റിലും ഹൃദയാഘാതം മൂലം ഒരാള്‍ മരിക്കുന്നുണ്ടെന്നുമാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പറയുന്നത്. അനാരോഗ്യകരമായ ഭക്ഷണശീലം, തെറ്റായ ജീവിതശൈലി, കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം, അമിത കൊഴുപ്പ്, അന്തരീക്ഷ മലിനീകരണം എന്നിവയൊക്കെ ഹൃദ്രോഗ സാധ്യത ക്രമാതീതമായി വര്‍ദ്ധിപ്പിക്കാനിടയാക്കുന്നതാണ്. എന്നാല്‍ ഇവയ്ക്കെല്ലാം പുറമെ രക്തഗ്രൂപ്പും ഹൃദ്രോഗസാധ്യതയില്‍ ഏറ്റക്കുറച്ചിലുകളുണ്ടാക്കുന്നെന്നാണ് ഗവേഷണഫലങ്ങള്‍ തെളിയിക്കുന്നത്. ഒരാളുടെ രക്തഗ്രൂപ്പ് ഹൃദ്രോഗസാധ്യത മുന്‍കൂട്ടി അറിയാന്‍ സഹായിക്കുമെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു.
12 മത് ഗർഷോം അവാർഡുകൾക്കുള്ള നാമനിർദ്ദേശങ്ങൾ 2017 ആഗസ്ത് 10 വരെ സമർപ്പിക്കാം Click here
‘ഒ’ ഗ്രൂപ്പ് രക്തമുള്ളവരെ അപേക്ഷിച്ച് മറ്റ് രക്തഗ്രൂപ്പുക്കാര്‍ക്ക് ഹൃദ്രോഗ സാധ്യത കൂടുതലായിരിക്കുമെന്നാണ് പഠനം പറയുന്നത്. ഒ ഗ്രൂപ്പുകാരെ അപേക്ഷിച്ച് എ, ബി, എ ബി രക്തഗ്രൂപ്പ് ഉള്ളവര്‍ക്ക് ഹൃദ്രോഗം വരാനുള്ള സാധ്യത ഒമ്പത് ശതമാനം കൂടുതലായിരിക്കും. ഒ ഗ്രൂപ്പ് രക്തം എളുപ്പം കട്ട പിടിക്കാത്തതിനാലാണ് ഇവര്‍ക്ക് രോഗ സാധ്യത കുറയാന്‍ കാരണം. ‘ഒ’ ഒഴികെയുള്ള ഗ്രൂപ്പുകാരില്‍ ഹൃദ്രോഗസാധ്യത കൂടാന്‍ കാരണം രക്തത്തിലെ ഘടകങ്ങളിലുള്ള വ്യതിയാനമാണ്. ഏഴുലക്ഷത്തില്‍ അധികം പേരെ പഠനവിധേയമാക്കി ഹോളണ്ടിലെ ഗ്രോണിങ്കന്‍ മെഡിക്കല്‍ സര്‍വ്വകലാശാലയിലാണ് ഇതുസംബന്ധിച്ച പഠനം നടന്നത്. പഠനറിപ്പോര്‍ട്ട് യൂറോപ്യന്‍ സൊസൈറ്റീസ് ഓഫ് കാര്‍ഡിയോളജി സമ്മേളനത്തില്‍ അവതരിപ്പിച്ചു.
രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന തരം പ്രോട്ടീനുകള്‍ ഒ ഒഴികെയുള്ള ഗ്രൂപ്പുകാരില്‍ കൂടുതലായിരിക്കും. എ ഗ്രൂപ്പ് രക്തത്തില്‍ കൊഴുപ്പിന്റെ അളവ് ഉയര്‍ന്ന നിലയിലായതിനാല്‍ ഈ ഗ്രൂപ്പുകാരില്‍ ഹൃദ്രോഗ സാധ്യത വളരെ കൂടും. 1.3 മില്യണ്‍ ആളുകള്‍ അടങ്ങിയ ഗവേഷണസംഘത്തില്‍ 519,743 ഒ രക്തഗ്രൂപ്പിലുള്ളവരും 7,71,113 ആളുകള്‍ മറ്റ് രക്തഗ്രൂപ്പിലുള്ളവരുമായിരുന്നു. ഒ രക്തഗ്രൂപ്പില്‍ ഒഴികെയുള്ളവര്‍ക്ക് ഹൃദയസംബന്ധമായ രോഗങ്ങള്‍ 1.5% ഉള്ളപ്പോള്‍ ഒ രകത്ഗ്രൂപ്പുകാര്‍ക്ക് 1.4 % മാണ്. ഹൃദ്രോഗം സംബന്ധിച്ച 2017-ലെ നാലാമത് ലോക കോണ്‍ഗ്രസില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.