Currency

വിസ പരിഷ്‌കാരമില്ലെങ്കില്‍ ബ്രെക്‌സിറ്റ് കരാര്‍ ഇന്ത്യക്ക് പ്രയോജനം ചെയ്യില്ല

സ്വന്തം ലേഖകന്‍Friday, January 20, 2017 2:00 pm

വിസ നടപടികളില്‍ ഉടന്‍ മാറ്റങ്ങള്‍ക്ക് ഉദ്ദേശിക്കുന്നില്ലെന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ നിലപാടാണ് ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായിരിക്കുന്നത്. തെരേസ മേയ് ഇന്ത്യാ സന്ദര്‍ശനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വ്യാപാര, വ്യവസായ മേഖലയില്‍നിന്നുള്ള ബ്രിട്ടീഷ് പ്രതിനിധി സംഘവും അവരെ അനുഗമിച്ചിരുന്നു.

ലണ്ടന്‍: വിസ നല്‍കുന്നതില്‍ പരിഷ്‌കാരം കൊണ്ടുവന്നില്ലെങ്കില്‍ ബ്രെക്‌സിറ്റ് വ്യാപാര കരാര്‍ ഇന്ത്യക്ക് പ്രയോജനം ചെയ്യില്ലെന്ന ആശങ്ക. വിസ നടപടികളില്‍ ഉടന്‍ മാറ്റങ്ങള്‍ക്ക് ഉദ്ദേശിക്കുന്നില്ലെന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ നിലപാടാണ് ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായിരിക്കുന്നത്. തെരേസ മേയ് ഇന്ത്യാ സന്ദര്‍ശനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വ്യാപാര, വ്യവസായ മേഖലയില്‍നിന്നുള്ള ബ്രിട്ടീഷ് പ്രതിനിധി സംഘവും അവരെ അനുഗമിച്ചിരുന്നു. ഇന്ത്യയുമായി വലിയതോതിലുള്ള വ്യാപാരകരാറുകള്‍ ഉറപ്പിച്ചാണ് സംഘം മടങ്ങിയത്.

ഇന്ത്യക്കാര്‍ക്കുള്ള വിസയുടെ കാര്യത്തില്‍ ഇളവുകള്‍ ലഭിച്ചില്ലെങ്കില്‍ ഉഭയകക്ഷി കരാറുകളുടെ ഫലം കിട്ടാത്ത സാഹചര്യമായിരിക്കുമെന്ന് ഇന്ത്യന്‍ നയതന്ത്ര വൃത്തങ്ങള്‍ വ്യക്തമാക്കി. അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥ എന്ന നിലയില്‍ ബ്രെക്‌സിറ്റിനുശേഷം ഇന്ത്യയാണ് ബ്രിട്ടന്റെ പ്രധാന വ്യാപാരപങ്കാളി. വിസ പരിഷ്‌കാരം നിരസിച്ച മേയുടെ നിലപാട് ഇന്ത്യന്‍ പൗരന്മാര്‍ക്കുമേലുള്ള കടുത്ത നിയന്ത്രണമായി. ഇതിനെതിരെ പ്രതികരണവുമായി മുതിര്‍ന്ന നയതന്ത്രജ്ഞരും ഇന്ത്യന്‍ ഉദ്യോഗസ്ഥരും രംഗത്തുവന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x