വിടുതല്‍പ്രക്രിയക്കായി ബ്രിട്ടന്‍ 10,000 കോടി യൂറോ നല്‍കില്ലെന്നും വ്യവസ്ഥകള്‍ക്കനുസരിച്ചുള്ള തുക നല്‍കുമെന്നും ബ്രക്‌സിറ്റ് സെക്രട്ടറി ഡേവിഡ് ഡേവിസ് വ്യക്തമാക്കി. അതേസമയം, ബ്രക്‌സിറ്റിലേക്ക് ജനശ്രദ്ധ തിരിക്കാനുള്ള ശ്രമത്തിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ.
ലണ്ടന്‍: ബ്രക്‌സിറ്റ് നടപടികള്‍ എളുപ്പമുള്ളതും വേദനാരഹിതവുമല്ലെന്ന് യൂറോപ്യന്‍ യൂണിയന്‍ ചീഫ് നെഗോഷ്യേറ്റര്‍ മൈക്കിള്‍ ബേണിയര്‍ പറഞ്ഞു. ബ്രിട്ടനുമായുള്ള സാമ്പത്തിക ഇടപാടുകള്‍ നയപരമായ രീതിയില്‍ തീര്‍പ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും യൂറോപ്യന്‍ യൂണിയന്‍ ശത്രുത മനോഭാവം സ്വീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ബ്രക്‌സിറ്റ് ബില്ലിന് ബ്രിട്ടന്‍ 10,000 കോടി യൂറോ നല്‍കേണ്ടിവരുമെന്ന റിപ്പോര്‍ട്ടുകളോട് അദ്ദേഹം പ്രതികരിച്ചില്ല.
വിടുതല്‍പ്രക്രിയക്കായി ബ്രിട്ടന്‍ 10,000 കോടി യൂറോ നല്‍കില്ലെന്നും വ്യവസ്ഥകള്‍ക്കനുസരിച്ചുള്ള തുക നല്‍കുമെന്നും ബ്രക്‌സിറ്റ് സെക്രട്ടറി ഡേവിഡ് ഡേവിസ് വ്യക്തമാക്കി. അതേസമയം, ബ്രക്‌സിറ്റിലേക്ക് ജനശ്രദ്ധ തിരിക്കാനുള്ള ശ്രമത്തിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ. ഇ.യുവുമായുള്ള ചര്‍ച്ചകളില്‍ കടുപ്പമേറിയ നിലപാടായിരിക്കും താന്‍ എടുക്കുകയെന്ന് അവര്‍ പ്രഖ്യാപിക്കുകയും ചെയ്തു.
ഇടക്കാല തെരഞ്ഞെടുപ്പ് ജൂണില്‍ നടത്താന്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ പാര്‍ലമെന്റ് പരിച്ചുവിടുന്ന കാര്യം ചര്‍ച്ചചെയ്യാന്‍ മേ്, എലിസബത്ത് രാജ്ഞിയുമായി കൂടിക്കാഴ്ച നടത്താനും തീരുമാനിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.