Currency

രാജ്യത്തെ പകുതിയിലധികം ബീച്ചുകളിലും ഉള്ളത് മലിനജലം

സ്വന്തം ലേഖകന്‍Thursday, January 5, 2017 11:30 am

ബ്രിസ്‌ബെയ്ന്‍: രാജ്യത്തെ പകുതിയിലധികം ബീച്ചുകളിലെയും ജലം മലിനമാണെന്നും കടലില്‍ ഇറങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. 36 ബീച്ചുകളില്‍ 21 ലും മലിനജലം ആണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. എന്ററോകോക്കിയെന്ന ബാക്ടീരിയയാണ് വെള്ളത്തില്‍ അമിതമായ അളവില്‍ കണ്ടെത്തിയിരിക്കുന്നത്. ഇവിടങ്ങളില്‍ കുളിക്കുന്നതും നീന്തുന്നതും മാരകമായ രോഗങ്ങള്‍ വിളിച്ചുവരുത്തുമെന്ന് എണ്‍വയോണ്‍മെന്റ് പ്രൊട്ടക്ഷന്‍ അഥോറിറ്റി മുന്നറിയിപ്പ് നല്‍കി.

അടുത്തിടെ ഉണ്ടായ കനത്ത പേമാരിയും വെള്ളപ്പൊക്കവും ആണ് കടല്‍വെള്ളത്തില്‍ മലിനജലം നിറയാന്‍ കാരണമായി കണ്ടെത്തിയിരിക്കുന്നത്. ഇത് തീരപ്രദേശത്തുള്ള കടല്‍വെള്ളത്തില്‍ ഇ കോളി ബാക്ടീരിയയുടെ എണ്ണം വര്‍ധിപ്പിച്ചിരിക്കുകയാണ്. ഈ വെള്ളത്തില്‍ ഇറങ്ങുന്നവര്‍ക്ക് പലവിധ രോഗങ്ങളും പിടികൂടാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.

എന്ററോകോക്കി ബാക്ടീരിയ നൂറു മില്ലീലിറ്റര്‍ വെള്ളത്തില്‍ നാനൂറോ അതിലധികമോ എണ്ണം കാണപ്പെട്ടാല്‍ ആ വെള്ളം മലിനമാണെന്ന് കണക്കാക്കപ്പെടുന്നു. കുട്ടികള്‍ക്കും പ്രായമായവര്‍ക്കും രോഗമുണ്ടാകാനുള്ള സാധ്യത ഏറെയാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x