ബ്രിസ്ബേൺ: ബ്രിസ്ബണിൽ വീട് വാങ്ങാൻ ഏറ്റവും കൂടുതൽ വില നൽകേണ്ടത് ടെനെറിഫെയിൽ ആണെന്ന് ആർഎസിക്യുവിന്റെ റിപ്പോർട്ട്. 1.7 മില്യൺ ഡോളർ ആണ് ഇവിടെ ശരാശരി ഒരു വീടിന്റെ വില. അതേസമയം വെറും 266,000 ഡോളറിന് വാകോളിൽ ഒരു വീട് സ്വന്തമാക്കാനും സാധിക്കും. ബ്രിസ്ബേണിലെ വിവിധ പ്രദേശങ്ങളിലെ ശരാശരി വീടുവില ചുവടെ കൊടുക്കുന്നു.
വീടിന് ഏറ്റവും കൂടുതൽ വിലയുള്ള സ്ഥലങ്ങൾ
ടെനെറിഫെ (1.7 മില്യൺ ഡോളർ ശരാശരി വീടുവില)
ന്യൂഫാം (1.5 മില്യൺ ഡോളർ)
ആസ്കോട്ട് (1.4 മില്യൺ ഡോളർ)
ഹാമിൾട്ടൺ (1.2 മില്യൺ ഡോളർ)
ചാൻഡ്ലെർ (1.1 മില്യൺ ഡോളർ)
വീടിനു ഏറ്റവും കുറവ് വിലയുള്ള സ്ഥലങ്ങൾ
എലൻ ഗ്രോവ് (372,000 ഡോളർ)
ആർച്ചർഫീൾഡ് (357,000 ഡോളർ)
ഇനാല (340,000 ഡോളർ)
പിങ്കെൻബാ (336,000 ഡോളർ)
വാകോൾ (266,000 ഡോളർ)
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.