Currency

പ്രകൃതിയോടിണങ്ങി മണ്‍കൂരയില്‍ താമസിക്കണം; ബ്രിട്ടീഷ് ദമ്പതികള്‍ നിയമപോരാട്ടത്തില്‍

സ്വന്തം ലേഖകന്‍Monday, March 6, 2017 1:39 pm

ആധുനിക ജീവിതം തങ്ങള്‍ക്ക് അലര്‍ജിയുണ്ടാക്കുന്നതായും തുടര്‍ന്നാണ് പ്രകൃതിയോടിണങ്ങിയ കുടില്‍ നിര്‍മ്മിച്ചു നദീതീരത്തു താമസമാക്കിയതെന്നുമാണ് ദമ്പതികളായ കേറ്റ് ബ്രോസും അലനും പറയുന്നത്. വൈദ്യശാസ്ത്രവും കേറ്റ് ബ്രോസിന്റെ ഈ അലര്‍ജി സ്ഥിരീകരിച്ചിട്ടുണ്ട്. എന്തായാലും ഇവര്‍ ഒഴിഞ്ഞേ തീരു എന്ന് പ്രാദേശിക അധികാരികള്‍ വ്യക്തമാക്കിയതോടെ നിയമപോരാട്ടം ആരംഭിച്ചിരിക്കുകയാണ് ഈ ദമ്പതികള്‍.

ലണ്ടന്‍: പ്രകൃതിയോടിണങ്ങിയ കുടില്‍ നിര്‍മ്മിച്ചു നദീതീരത്തു താമസമാക്കാന്‍ ബ്രിട്ടീഷ് ദമ്പതികള്‍ നിയമപോരാട്ടത്തില്‍. ബ്രിട്ടനിലെ ഡെവണില്‍ ഉള്ള ദമ്പതികള്‍ കഴിഞ്ഞ 19 മാസങ്ങളായി താമസിക്കുന്നത് നദീതീരത്ത് മണ്ണും മുളയും ഉപയോഗിച്ചു നിര്‍മ്മിച്ച കുടിലിലാണ്. എന്നാല്‍ ഇത് പൊളിച്ച് മാറ്റാനാണ് പ്രാദേശിക അധികാരികള്‍ ഇവര്‍ക്കു നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇതിനെതിരെയാണ് ദമ്പതികള്‍ നിയമപോരാട്ടം ആരംഭിച്ചിരിക്കുന്നത്.

അതേസമയം ആധുനിക ജീവിതം തങ്ങള്‍ക്ക് അലര്‍ജിയുണ്ടാക്കുന്നതായും തുടര്‍ന്നാണ് പ്രകൃതിയോടിണങ്ങിയ കുടില്‍ നിര്‍മ്മിച്ചു നദീതീരത്തു താമസമാക്കിയതെന്നുമാണ് ദമ്പതികളായ കേറ്റ് ബ്രോസും അലനും പറയുന്നത്. വൈദ്യശാസ്ത്രവും കേറ്റ് ബ്രോസിന്റെ ഈ അലര്‍ജി സ്ഥിരീകരിച്ചിട്ടുണ്ട്. എന്തായാലും ഇവര്‍ ഒഴിഞ്ഞേ തീരു എന്ന് പ്രാദേശിക അധികാരികള്‍ വ്യക്തമാക്കിയതോടെ നിയമപോരാട്ടം ആരംഭിച്ചിരിക്കുകയാണ് ഈ ദമ്പതികള്‍.

എന്നാല്‍ നദീതീരം സംരക്ഷിത പ്രദേശമാണെന്നും ഒരാള്‍ക്കായി നിയമം മാറ്റിയാല്‍ നിരവധി പേര്‍ ഇതു പിന്തുടരുമെന്നുമാണ് പ്രദേശിക കൗണ്‍സിലിന്റെ വാദം. കേസിനെ തുടര്‍ന്ന് പ്രശസ്തമായ ദമ്പതികളുടെ വീട് കാണാന്‍ നിരവധി പേരാണ് ഇപ്പോള്‍ എത്തുന്നത്. മുള, തടി, ചെളി എന്നിവ ഉപയോഗിച്ച് നിര്‍മ്മിച്ച ഭിത്തിയും തടി പാകി മുകളില്‍ പുല്ല് വിരിച്ച മേല്‍ക്കൂരയുമാണ് ഈ വീടിന്റെ പ്രത്യേകത.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x