
ലണ്ടന്‍: ബ്രക്സിറ്റ് സംബന്ധിച്ച് യൂറോപ്യന്‍ യൂണിയനുമായി ധാരണയുണ്ടാക്കുന്നതിന് പ്രധാനമന്ത്രി തെരേസ മെക്ക് അധികാരം നല്കുന്ന ബില്ലിന് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ വന്‍പിന്തുണ. ഹൗസ് ഓഫ് കോമണ്‍സില്‍ നടന്ന വോട്ടെടുപ്പില്‍ 384 വോട്ടിന്റെ ഭൂരിപക്ഷമാണ് യൂറോപ്യന്‍ യൂണിയന് ബില്ലിന് ലഭിച്ചത്. 498 എം.പിമാര്‍ യൂറോപ്യന്‍ യൂണിയന് ബില്ലിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയപ്പോള്‍ 114 പേര് എതിര്‍ത്ത് വോട്ട് രേഖപ്പെടുത്തി. മാര്‍ച്ച് 31 നുള്ളില്‍ ബില്ലിനെ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കണമെന്ന് പ്രധാനമന്ത്രി തെരേസ മെ പാര്‍ലമെന്റിനെ അറിയിച്ചിട്ടുണ്ട്.
ലിബറല്‍ ഡെമോക്രാറ്റ്, എസ്.എന്‍.പി, പ്ലൈഡ് സിമ്രു എന്നീ പാര്‍ട്ടികള്‍ ബില്ലിനെ എതിര്‍ത്തു. പ്രധാനമന്ത്രി തെരേസ മെ യൂറോപ്യന്‍ യൂണിയനുമായി ചര്‍ച്ചകളാരംഭിക്കുന്നതിന് മുന്നോടിയായി പാര്‍ലമെന്റിന്റെ തീരുമാനത്തിനായാണ് വോട്ടെടുപ്പ് നടത്തിയത്. കഴിഞ്ഞ ജൂണില്‍ നടന്ന ജനഹിത പരിശോധനയില്‍ ബ്രക്സിറ്റിനനുകൂലമായി വിധിയുണ്ടായിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.