
ബ്രിസ്‌ബേയ്ന്‍: പാമ്പിനെ വിഴുങ്ങുന്ന പാമ്പിന്റെ ഞെട്ടിക്കുന്ന വിഡിയോ ദൃശ്യങ്ങള്‍ പുറത്ത്. ബ്രിസ്‌ബേയ്‌നിലാണ് സംഭവം. ബ്രൗണ്‍ സ്‌നേക്ക് ഗണത്തില്‍പെട്ട പാമ്പാണ് കാര്‍പെറ്റ് പൈതണ്‍ വിഭാഗത്തിലുള്ള പാമ്പിനെ അകത്താക്കിയത്. വടക്കന്‍ ബ്രിസ്‌ബേയ്‌നിലെ ഒരു വീടിനോടു ചേര്‍ന്നാണ് പാമ്പുകളെ കണ്ടത്. വീട്ടുടമ അറിയിച്ചതിനെ തുടര്‍ന്ന് പാമ്പുപിടിത്തക്കാര്‍ സംഭവസ്ഥലത്തെത്തി. എന്നാല്‍ ഇവരെത്തിയപ്പോഴേക്കും തന്നെ ബ്രൗണ്‍ സ്‌നേക്ക് പാമ്പിനെ പകുതി വിഴുങ്ങിയ നിലയിലായിരുന്നു. ഒരു പാമ്പ് മറ്റൊന്നിനെ തിന്നത് ആദ്യമായാണ് നേരിട്ടു കാണുന്നതെന്നും ഇവര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം ക്വീന്‍സ്‌ലന്‍ഡില്‍ ഒരു ഒപ്പോസത്തെ ജീവനോടെ വിഴുങ്ങുന്ന പെരുമ്പാമ്പിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നതിനു പിന്നാലെയാണ് ബ്രിസ്‌ബേയ്‌നിലെ സംഭവം. ബ്രൗണ്‍ സ്‌നേക്ക് വിഭാഗത്തില്‍പെട്ട പാമ്പുകളുടെ ഭക്ഷണം ചെറിയ എലികളും പല്ലികളുമൊക്കെയാണ്. ഇതാദ്യമായാണ് ഈ വിഭാഗത്തില്‍പ്പെട്ട ഒരു പാമ്പ് മറ്റൊരു പാമ്പിനെ ആഹാരമാക്കുന്നത്.
ബ്രൗണ്‍ സ്‌നേക്കുകളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനയും ഭക്ഷണത്തിന്റെ അപര്യാപ്തതയുമാണ് പാമ്പിനെ ഭക്ഷിക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് ഇവരുടെ നിഗമനം. ഇരയോടൊപ്പം ബ്രൗണ്‍ സ്‌നേക്കിനെയും ബാഗിലാക്കിയാണ് പാമ്പുപിടിത്തക്കാര്‍ കൊണ്ടുപോയത്. എന്തായാലും പാമ്പ് മറ്റൊരു പാമ്പിനെ വിഴുങ്ങുന്ന ഈ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാവിഷയം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.