Currency

പാളി പോയ മോഷണ ശ്രമം; വീഡിയോ വൈറലാകുന്നു

സ്വന്തം ലേഖകന്‍Sunday, February 18, 2018 6:48 pm
Play

രണ്ട് മോഷ്ടാക്കള്‍ ചേര്‍ന്നുള്ള ഒരു പരാജയപ്പെട്ട കവര്‍ച്ചാ മോഷണശ്രമത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ചൈനയില്‍ നിന്നുള്ള ഈ സിസിടിവി ദൃശ്യങ്ങള്‍ പൊട്ടിച്ചിരിയോടെ മാത്രമേ കാണാന്‍ കഴിയൂ.

സംഭവം ഇങ്ങനെ: രണ്ടു കള്ളന്‍മാര്‍ ചൈനയിലെ ഷാങ്ങ്ഹായിലെ മോഷണത്തിന് തിരഞ്ഞെടുത്ത സ്ഥാപനത്തിന് മുന്നിലെത്തി. കടയുടെ മുന്നിലുള്ള ഗ്ലാസ് ഡോര്‍ തകര്‍ക്കുകയായിരുന്നു പിന്നീടുള്ള ഇവരുടെ ലക്ഷ്യം. ഇതിനായി കയ്യില്‍ കരുതിയ കല്ലുകള്‍ ഉപയോഗിച്ച് ലക്ഷ്യസ്ഥാനത്തേക്ക് എറിയുകയാണ് പിന്നെ ചെയ്തത്. ഇതിനിടെയായിരുന്നു അപകടം.

മോഷ്ടാക്കളിലൊരാള്‍ കൃത്യമായി ഉന്നം പിടിച്ചു. മുന്നില്‍ നില്‍ക്കുന്നവനെ അനുകരിച്ച് പിറകില്‍ ഉണ്ടായിരുന്നവനും എറിയുന്നു. എന്നാല്‍ ഏറു കൊണ്ടത് കറക്ട് മുന്നില്‍ നിന്നവന്റെ തലയ്ക്ക്. അവന്‍ താഴെ വീഴുകയും ചെയ്തു. ഇതോടെ മോഷണ ശ്രമം ഉപേക്ഷിച്ച് ബോധം പോയ കൂട്ടാളിയെയും എടുത്ത് ഓടുന്ന കള്ളന്റെ ദൃശ്യങ്ങളാണ് വീഡിയോയില്‍ കാണാന്‍ കഴിയുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x