ദി ബോയിങ് 767 വിമാനത്തിലാണ് പറക്കുന്നതിനിടെ കാബിന്‍ പ്രഷര്‍ നഷ്ടപ്പെട്ടത്. തുടര്‍ന്ന് യാത്രക്കാരെ ഓക്‌സിജന്‍ മാസ്‌ക് ധരിപ്പിക്കുകയായിരുന്നു. അതേസമയം വിമാനത്തിലുണ്ടായിരുന്നത് പോളണ്ടിലേക്ക് തീര്‍ത്ഥാടനത്തിന് പോകുന്ന യഹൂദ യാത്രക്കാരാണ്. വിമാനത്തിലൂടെ ക്യാമറ പാന്‍ ചെയ്യുന്ന ദൃശ്യത്തില്‍ യാത്രക്കാര്‍ പ്രാര്‍ത്ഥനാ പുസ്തകം വായിക്കുന്നതും ആനി മാമിന്‍ പാടുന്നതും കാണാം.
ലണ്ടന്‍: വിമാന കാബിനുള്ളില്‍ മര്‍ദ്ദ വ്യതിയാനം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് യാത്രക്കാര്‍ പേടച്ചരണ്ടു. ലണ്ടനില്‍ നിന്നും യാത്രക്കാരുമായി പോളണ്ടിലേക്ക് പുറപ്പെട്ട ടൈറ്റാന്‍ എയര്‍വേസ് വിമാനത്തിന്റെ കാബിന്‍ പ്രഷറാണ് നഷ്ടപ്പെട്ടത്. ഈ സമയം വിമാനം തകരാന്‍ പോവുകയാണെന്ന ചിന്തയോടെ യാത്രക്കാര്‍ ഒരുമിച്ച് പ്രാര്‍ത്ഥിക്കുകയാണ് ചെയ്തത്. ഇതിന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. അതേസമയം അടിയന്തരാവസ്ഥയില്‍ വിമാനം ആംസ്ട്രര്‍ഡാമില്‍ എമര്‍ജന്‍സി ലാന്‍ഡ് ചെയ്തതിനാല്‍ വന്‍ അപകടം ഒഴിവായി.
ദി ബോയിങ് 767 വിമാനത്തിലാണ് പറക്കുന്നതിനിടെ കാബിന്‍ പ്രഷര്‍ നഷ്ടപ്പെട്ടത്. തുടര്‍ന്ന് യാത്രക്കാരെ ഓക്‌സിജന്‍ മാസ്‌ക് ധരിപ്പിക്കുകയായിരുന്നു. അതേസമയം വിമാനത്തിലുണ്ടായിരുന്നത് പോളണ്ടിലേക്ക് തീര്‍ത്ഥാടനത്തിന് പോകുന്ന യഹൂദ യാത്രക്കാരാണ്. വിമാനത്തിലൂടെ ക്യാമറ പാന്‍ ചെയ്യുന്ന ദൃശ്യത്തില്‍ യാത്രക്കാര്‍ പ്രാര്‍ത്ഥനാ പുസ്തകം വായിക്കുന്നതും ആനി മാമിന്‍ പാടുന്നതും കാണാം.
അപകടസമയത്ത് വിമാനത്തിനുള്ളില്‍ ഉണ്ടായിരുന്നവര്‍ പകര്‍ത്തിയ ചിത്രങ്ങളും വീഡിയോയുമാണ് പുറത്ത് വന്നിരിക്കുന്നത്. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ അപൂര്‍വമായി മാത്രമേ സംഭവിക്കാറുള്ളൂവെന്നും ഇവയെ നേരിടുന്നതിനായി ടൈറ്റന്‍ എയര്‍വേസ് ക്രൂവിന് സ്ഥിരമായി പരിശീലനം നല്‍കാറുണ്ടെന്നും വിമാനക്കമ്പനിയുടെ വക്താവ് പ്രതികരിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.