മുന്‍പ് നവംബര്‍ 30 വരെയായിരുന്നു റിട്ടേണ്‍ ഫയല്‍ സമര്‍പ്പിക്കാനുളള അവസാന തീയതി. കൊവിഡ് വ്യാപനം കണക്കിലെടുത്ത് പല തവണ ആദായനികുതി റിട്ടേണ്‍ ഫയല്‍ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി നല്‍കിയിരുന്നു.
എസ്ബിഐ എടിഎമ്മുകളില്‍ ഒടിപി അടിസ്ഥാനമാക്കിയുള്ള പണം പിന്‍വലിക്കലിന്റെ സമയം ദീര്‍ഘിപ്പിച്ചു. ഇന്നു മുതല്‍ 24 മണിക്കൂറും ഒടിപിയടെ അടിസ്ഥാനത്തില്‍ എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കാം.
മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, ഷില്ലോങ് എന്നിവടങ്ങളില്‍ നിന്ന് സര്‍വീസ് ഓപ്പറേറ്റ് ചെയ്തുകൊണ്ടായിരിക്കും രണ്ടാംവരവ്. ഡെക്കാനിന്റെ ആദ്യ പറക്കല്‍ ഡിസംബര്‍ 22ന് നാസിക്കില്‍ നിന്ന് മുംബൈയിലേക്ക് ആയിരിക്കും.
തെരഞ്ഞെടുത്ത സെക്ടറുകളില്‍ ഇപ്പോള്‍ 1005 രൂപ മുതല്‍ ടിക്കറ്റ് ലഭിക്കും. മറ്റ് സെക്ടറുകളില്‍ 1,112 രൂപയ്ക്കും 1,195 രൂപയ്ക്കും 1,215 രൂപയ്ക്കുമൊക്കെ ടിക്കറ്റുകള്‍ ലഭ്യമാണ്. എന്നാല്‍ ഇന്‍ഡിഗോ വെബ്സൈറ്റില്‍ നിന്ന് നേരിട്ട് ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് മാത്രമാണ് ഈ ഓഫര്‍ ലഭിക്കുക.
കമ്പനിയ്ക്ക് കീഴിലുള്ള അഞ്ച് അനുബന്ധ സംരംഭങ്ങളും വിറ്റഴിച്ചേക്കും. എയര്‍ ഇന്ത്യ എക്സ്പ്രസ്, എയര്‍ ഇന്ത്യ എയര്‍ ട്രാന്‍സ്പോര്‍ട്ട് സര്‍വ്വീസ്, എയര്‍ ഇന്ത്യ എഞ്ചിനീയറിംഗ് സര്‍വ്വീസസ്, അലിയന്‍സ് എയര്‍, ഹോട്ടല്‍ കോര്പ്പറേഷന് ഓഫ് ഇന്ത്യ എന്നിവയാണ് അനുബന്ധ സംരംഭങ്ങള്‍.
രാജ്യത്ത് ചെക്ക് ബുക്കിന് നിരോധം ഏര്‍പ്പെടുത്തില്ല. ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ചെക്ക് ഇടപാടുകള്‍ നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നതായുള്ള അഭ്യൂഹങ്ങള്‍ വന്നിരുന്നു. ഇത് തള്ളിക്കൊണ്ടാണ് കേന്ദ്ര ധനമന്ത്രാലയം വിശദീകരണവുമായി രംഗത്തെത്തിയത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിച്ച ആറ് ബാങ്കുകളുടെ നിലവിലുള്ള ചെക്കുകളുടെ കാലാവധി നീട്ടി. ചെക്കുകള്‍ക്ക് ഡിസംബര്‍ 31 വരെ പ്രാബല്യമുണ്ടാകുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. തുടര്‍ന്നുണ്ടാവുന്ന അസൗകര്യങ്ങള്‍ ഒഴിവാക്കാന്‍ എല്ലാ ഇടപാടുകാരും പുതിയ ചെക്ക് ബുക്കുകള്‍ക്ക് അപേക്ഷ നല്‍കണം.
2018 മാര്‍ച്ച് വരെയാണ് ഇളവ് പ്രഖ്യാപിച്ചിട്ടുള്ളത്. രാജ്യത്ത് ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ട്രെയിന്‍ ടിക്കറ്റ് ബുക്കിങിന് ചാര്‍ജ് ഈടാക്കുന്നത് ഒഴിവാക്കിയിരുന്നത്.
അര്‍ധ നഗര, ഗ്രാമീണ മേഖലകളില്‍ 20 മുതല്‍ 40 രൂപവരെയാണു പിഴയായി ഈടാക്കുന്നത്. നഗര, മെട്രോപൊളീറ്റന്‍ അക്കൗണ്ടുകളില്‍ ഇത് 30 മുതല്‍ 50 രൂപ വരെയാണ്. മുന്‍പ് ഇത് 100 രൂപയ്ക്കു മുകളിലായിരുന്നു.
ഓഹരികള്‍, മ്യൂച്വല്‍ഫണ്ടുകള്‍ എന്നിവയുടെ ഇടപാടുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കാനാണ് ഓഹരി വിപണിയെ നിയന്ത്രിക്കുന്ന സ്ഥാപനമായ സെബിയുടെ നീക്കം. കള്ളപ്പണം വിപണിയിലേക്ക് ഒഴുകുന്നത് തടയാമെന്ന പ്രതീക്ഷയിലാണ് സെബിയുടെ തീരുമാനം.