ഫ്രീഡം ടു ഫ്ലൈ ഓഫര്‍ 48 മണിക്കൂറിനുള്ളില്‍ ബുക്ക് ചെയ്യാവുന്നവര്ക്കാണ് ലഭിക്കുക. എല്ലാ നിരക്കുകളും ഉള്‍പ്പെടെ 799 രൂപയാണ് ഇക്കണോമി ക്ലാസ്സ് ടിക്കറ്റുകള്‍ക്ക്. പ്രീമിയം ഇക്കണോമി ക്ലാസ്സ് ടിക്കറ്റുകള്‍ 2,099 രൂപ മുതല്‍ ലഭ്യമാണ്. ബുക്കിംഗ് ഏഴാംതീയതി അര്‍ദ്ധരാത്രി മുതലാണ് ആരംഭിച്ചത്.
സേവിംഗ്സ് ബാങ്ക് നിക്ഷേപത്തിന്റെ പലിശ നിരക്ക് 3.5 ശതമാനമായാണ് കുറച്ചിരിക്കുന്നത്. നേരത്തെ ഇത് 4 ശതമാനം ആയിരുന്നു. എന്നാല്‍ ഒരു കോടി രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്കാണ് ഇത് ബാധകം.
മാസം 10 ദിവസം വീതം അവധിയെടുക്കാന്‍ ജൂനിയര്‍ പൈലറ്റുമാര്‍ക്ക് ജെറ്റ് എയര്‍വേസ് നിര്‍ദേശം നല്കി. ഓഗസ്റ്റ് ഒന്നു മുതലാണ് ഈ നിര്‍ദേശം പ്രാബല്യത്തില്‍ വരുന്നത്. അതുവഴി അവരുടെ വേതനത്തില്‍ 30 ശതമാനം വരെ കുറവു വരുത്താനാണ് കമ്പനിയുടെ ലക്ഷ്യം.
20 ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വിറ്റുവരവുള്ളവരും ജിഎസ്ടി ഇല്ലാത്ത ഉത്പന്നങ്ങള്‍ വില്‍ക്കുന്ന കച്ചവടക്കാര്‍ക്കും രജിസ്റ്റര്‍ ചെയ്യേണ്ട ആവശ്യമില്ല. ജൂലൈ 30 ആണ് ജിഎസ്ടി രജിസ്ട്രേഷനുള്ള അവസാന ദിനം.
എന്‍ഇഎഫ്ടി, ആര്‍ടിജിഎസ് എന്നിവ വഴി പണം കൈമാറുമ്പോഴുള്ള സേവന നിരക്കുകള്‍ എസ്ബിഐ 75 ശതമാനം വരെയാണ് കുറവ് വരുത്തിയിട്ടുള്ളത്. നെറ്റ് ബാങ്കിങ്, മൊബൈല്‍ ബാങ്കിങ് എന്നിവ വഴി പണംകൈമാറുമ്പോഴുള്ള സേവന നിരക്കുകളാണ് കുറയുക.
ദുബൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ടൈറ്റൻ ഏവിയേഷൻ മാനേജിങ് ഡയറക്ടർ ക്യാപ്റ്റൻ സക്കീർ സി. ശൈഖ് സ്വകാര്യ ജെറ്റ് വിമാനം സ്വന്തമാക്കി. ബൊംബാർഡിയർ ഗ്ലോബൽ 6000 വിമാനമാണ് പ്രവാസി മലയാളിയായ ശൈഖ് വാങ്ങിയത്
രാജ്യാന്തര വിപണിയിലെ നിരക്കുമായി ബന്ധപ്പെടുത്തി പെട്രോളിന്റെയും ഡീസലിന്റെയും വില പരിഷ്കരിക്കുന്നത്. ഈ മാസം 16 മുതല്‍ പ്രാബല്യത്തില്‍ വരും. വില വിവരം ഉപയോക്താക്കളെ പത്രമാധ്യമങ്ങളിലൂടെയും മൊബൈല്‍ ഫോണ്‍ സന്ദേശങ്ങളിലൂടെയും മറ്റും അറിയിക്കും.
എംഐ 5, റെഡ്മി നോട്ട് 4 തുടങ്ങി സിയോമിയുടെ എല്ലാ ഫോണുകളും ബംഗളൂരുവിലെ സ്റ്റോറില്‍ നിന്നും ലഭ്യമാകുമെന്ന് സിയോമി ഇന്ത്യ വൈസ് പ്രസിഡന്റ് മനു ജെയിന് അറിയിച്ചു. മാത്രവുമല്ല മുംബൈ, ഡല്‍ഹി, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലും കമ്പനി ഉടന്‍ തന്നെ സ്റ്റോറുകള്‍ ആരംഭിക്കും.
സാധാരണ സേവിങ്സ് ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് ഓരോ മാസവും 10 എടിഎം ഇടപാടുകള്‍ സൗജന്യമായിരിക്കും. ഇതില്‍ അഞ്ച് ഇടപാടുകള്‍ എസ്ബിഐയുടെ എടിഎമ്മുകളിലും അഞ്ചെണ്ണം മറ്റു ബാങ്കുകളുടെ എടിഎമ്മുകളിലും നടത്താം.
എസ്ബിഐ ഉപഭോക്താക്കള്‍ക്ക് മാസം നാല് പ്രാവശ്യം എടിഎം സൗജന്യ ഇടപാടിനുള്ള അനുവാദം തുടരും. നാല് ഇടപാട് കഴിഞ്ഞാല്‍ ഓരോ ഇടപാടിനും 25 രൂപ സര്‍വ്വീസ് ചാര്‍ജ് ഈടാക്കും. എസ്ബിഐ ഉപഭോക്താവല്ലാത്ത ബഡ്ഡി കസ്റ്റമര്‍ക്ക് എടിഎം സര്‍വ്വീസ് ചാര്‍ജ് ബാധകമായിരിക്കും.