പൊതുമേഖലാ ബാങ്കായ എസ്ബിഐ, എടിഎമ്മില്‍ നിന്ന് പ്രതിദിനം പിന്‍വലിക്കാവുന്ന തുകയുടെ പരിധി 20,000 രൂപയാക്കി കുറയ്ക്കുന്നു. മാസ്റ്ററോ, ക്ലാസിക്, എടിഎം കാര്‍ഡുകള്‍ ഉപയോഗിച്ച് പിന്‍വലിക്കാവുന്ന തുകയുടെ പരിധിയാണ് കുറയ്ക്കുന്നത്. നിലവില്‍ 40,000 രൂപ വരെ പിന്വലിക്കാവുന്നിടത്താണിത്.