പെരുന്നാള്‍ ആഘോഷത്തിനായി നാട്ടിലേക്ക് പോകുന്നവരുടെ തിരക്ക് കണക്കിലെടുത്ത് കേരള ആര്.ടി.സി കൂടുതല്‍ സര്‍വിസുകള്‍ ബംഗളൂരുവില്‍നിന്നും ആരംഭിച്ചു. തിരക്കനുസരിച്ച് എറണാകുളം, കണ്ണൂര്‍, പയ്യന്നൂര്‍, തൃശൂര്‍, കോഴിക്കോട്, സുല്‍ത്താന്‍ ബത്തേരി തുടങ്ങിയ സ്ഥലങ്ങളിലേക്ക് രാത്രിയില്‍ സ്പെഷല്‍ സര്‍വിസുകള്‍ ഉണ്ടാകും.