രാജ്യത്തെ ആഭ്യന്തര, അന്താരാഷ്ട്ര വിമാനയാത്രക്കാര്‍ക്ക് യാത്രയ്ക്കിടയില്‍ ഇനി മുതല്‍ ഫോണ്‍ വിളിക്കാനും ഇന്റര്‍നെറ്റ് ഉപയോഗിക്കാനും അനുമതി. ഇത് സംബന്ധിച്ച നിര്‍ദേശത്തിന് ടെലികോം മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു.
ആഭ്യന്തര വിമാന ടിക്കറ്റുകള്‍ക്ക് ഗോ എയറും ഓഫറുകള്‍ പ്രഖ്യാപിച്ചു. ഫ്ലൈ വിത്ത് ഗോ എന്ന പേരില്‍ ആരംഭിച്ച പുതിയ ഓഫര്‍ വിവരം കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് ഗോ എയര്‍ ഉപഭോക്താക്കളെ അറിയിച്ചത്.
രണ്ട് ഇന്‍ഡിഗോ ബജറ്റ് വിമാനങ്ങള്‍ വീണ്ടും യാത്രയവസാനിപ്പിച്ച് താഴെയിറക്കി. സാങ്കേതികപ്രശ്നങ്ങളെ തുടര്‍ന്നാണ് വിമാനങ്ങള്‍ തിരിച്ചിറക്കിയത്. റാഞ്ചിയിലെയും അസമിലെ ദിബ്രുഗഢിലെയും നിയോ എ320 വിമാനങ്ങളാണ് താഴെയിറക്കിയത്.
ബംഗളൂരുവില്‍ നിന്ന് ബഹ്റൈനിലേക്ക് മേയ് മുതല്‍ നേരിട്ട് വിമാനസര്‍വീസ് ആരംഭിക്കുന്നു. മേയ് ഒന്ന് മുതല്‍ ഗള്‍ഫ് എയറാണ് പ്രതിദിന സര്‍വീസ് ആരംഭിക്കുന്നത്.
നാളെ മധ്യറെയില്‍വേയിലെ ഹാര്‍ബര്‍ ലൈനിലും മെയിന്‍ ലൈനിലും ട്രെയിന്‍ ഗതാഗതം തടസപ്പെടും. ഹാര്‍ബര്‍ ലൈനില്‍ രാവിലെ 11 മണി മുതല്‍ വൈകിട്ട് 4 മണി വരെയും താനെ-കല്യാണ്‍ സ്ലോ ലൈനില്‍ 11.30 മുതല്‍ 4.30 വരെ പന്‍വേല്‍-വാശി റൂട്ടിലുമാണ് അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് ട്രെയിന്‍ ഗതാഗതം തടസപ്പെടുന്നത്.
ബംഗളൂരുവില്‍ നിന്ന് ബഹ്റൈനിലേക്ക് നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കുന്നു. മേയ് ഒന്ന് മുതല്‍ ഗള്‍ഫ് എയറാണ് പ്രതിദിന സര്‍വീസ് ആരംഭിക്കുന്നത്.
ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ മുഖേന ഹജ്ജിന് പോകുന്നതില്‍ നിന്ന് അംഗപരിമിതരെ വിലക്കിയതില്‍ മാറ്റമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. വിദേശകാര്യ മന്ത്രാലയത്തിന്റെ 2018-22 വര്‍ഷത്തെ പുതുക്കിയ ഹജ്ജ് വിജ്ഞാപനത്തിലെ വിവാദ നിര്‍ദേശത്തിനെതിരെ ഡല്‍ഹി ഹൈകോടതിയില്‍ നല്കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് കേന്ദ്രം നിലപാട് ആവര്‍ത്തിച്ചത്.
വിഷു അവധിയോടനുബന്ധിച്ച് കേരളത്തിലേക്കുള്ള യാത്രാത്തിരക്ക് കണക്കിലെടുത്ത് കര്‍ണാടക ആര്.ടി.സി. 41 പ്രത്യേക സര്‍വീസുകള്‍ നടത്തും. മൂന്നു ദിവസങ്ങളിലായി നടത്തുന്ന പ്രത്യേക സര്‍വീസില്‍ 35 എണ്ണം ബംഗളൂരുവില്‍ നിന്നും ആറെണ്ണം മൈസൂരുവില്‍ നിന്നുമാണ്.
ഡല്‍ഹിയില്‍ ഇറങ്ങേണ്ടിയിരുന്ന 24 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടതായി വ്യോമകേന്ദ്രം അറിയിച്ചു. അപ്രതീക്ഷിതമായുണ്ടായ കാറ്റും മഴയും ഒരു മണിക്കൂറോളം സര്‍വീസ് തടസപ്പെടുത്തി. വിമാനത്താവളത്തില്‍ ഇറങ്ങാന്‍ രണ്ടുതവണ ശ്രമിച്ചിട്ടും പരാജയപ്പെട്ട വിമാനം അമൃത്സറില് ഇറങ്ങിയതായി ഒരു യാത്രക്കാരന് ട്വീറ്റ് ചെയ്തു.
രാജ്യത്തെ 53 വിമാനത്താവളങ്ങളില്‍ വൃത്തിയുള്ള വിമാനത്താവളം എന്ന പദവിക്ക് ബംഗളൂരു രാജ്യാന്തര വിമാനത്താവളം അര്‍ഹമായി. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ നടത്തിയ സര്‍വെയിലാണ് വൃത്തിയുള്ള വിമാനത്താവളമായി ബംഗളൂരു രാജ്യാന്തര വിമാനത്താവളം തെരഞ്ഞെടുത്തത്.