പറക്കുന്നതിനിടെ എഞ്ചിന് തകരാറിലാകുന്ന സാഹചര്യത്തിലാണ് ഡി.ജി.സി.എയുടെ ഉത്തരവ്. 47 ആഭ്യന്തര സര്‍വീസുകള്‍ നിര്‍ത്തിവെച്ചതായി ഇന്‍ഡിഗോ എയര്‍ ഔദ്യോഗിക വെബ്സൈറ്റില്‍ അറിയിപ്പു നല്‍കിയിട്ടുണ്ട്. ഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍കത്ത, ഹൈദരാബാദ്, ബംഗളൂരു, പട്ന, ശ്രീനഗര്‍, ഭുവനേശ്വര്‍, അമൃത്സര്‍, ഗൂവാഹതി എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളാണ് ഇന്‍ഡിഗോ നിര്‍ത്തിവെച്ചത്.