റിപ്പബ്ലിക് ദിനത്തില്‍ മെട്രോ സര്‍വീസുകള്‍ ഭാഗികമായി മുടങ്ങും. ഹൂഡ സിറ്റി സെന്റര്സമയ്പുര് ബാദ്ലി, നോയ്ഡ സിറ്റി സെന്റര്ദ്വാരക സെക്ടര്‍ 21, യമുന ബാങ്ക്വൈശാലി, കശ്മീരിഗേറ്റ്എസ്കോര്ട്ട് മുജേസര്‍ എന്നീ പാതകളിലാണ് ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുള്ളത്.
കണ്ണൂരില്‍ നിന്ന് ഡല്‍ഹിക്കടുത്തുള്ള ഹിന്റെന്‍, ബംഗളൂരു, ചെന്നൈ, ഗോവ, ഹുബ്ബള്ളി, മുംബൈ, കൊച്ചി, തിരുവനന്തപുരം എന്നീ നഗരങ്ങളിലേക്കാണ് സര്‍വീസ്. വിമാനത്താവളം തുറക്കുന്ന ദിവസം തന്നെ ഈ സര്‍വീസുകളും തുടങ്ങും.
എട്ടുവയസില്‍ താഴെയുള്ളവരുടെയും മുതിര്‍ന്ന പൗരന്മാരുടെയും പാസ്പോര്‍ട്ട് അപേക്ഷ ഫീസ് കുറക്കും. സാധാരണ നിരക്കിനേക്കാള്‍ 10 ശതമാനം കുറക്കാനാണ് തീരുമാനമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അറിയിച്ചു.
കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ റെയില്‍ ഗതാഗതം താറുമാറായി. മൂടല്‍മഞ്ഞിനെ തുടര്‍ന്ന് കാഴ്ചപരിധി കുറഞ്ഞത് സര്‍വീസുകളെ പ്രതികൂലമായി ബാധിച്ചു. 15 സര്‍വീസുകള്‍ റദ്ദാക്കി. 39 സര്‍വീസുകള്‍ വൈകിയപ്പോള്‍ 11 എണ്ണം പുനഃക്രമീകരിക്കുകയും ചെയ്തു.
കനത്ത പുക മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ ഇന്ന് പതിമൂന്ന് ട്രെയിനുകള്‍ റദ്ദാക്കി. നാല് ട്രെയിനുകളുടെ സമയം മാറ്റിയിട്ടുണ്ട്. അതേസമയം ഇരുപത്തിയൊന്‍പത് ട്രെയിനുകളാണ് വൈകി ഓടുന്നതെന്നും അധികൃതര്‍ അറിയിച്ചു.
ഹജ്ജ് സബ്സിഡി കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കി. 2022 എത്തുമ്പോള്‍ സബ്സിഡി ഘട്ടംഘട്ടമായി നിര്‍ത്തലാക്കാന്‍ 2012ല്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതാണ് ഒറ്റയടിക്ക് നിര്‍ത്തലാക്കിയത്. 700 കോടിയുടെ സബ്സിഡിയാണ് ഇപ്പോള്‍ നിര്‍ത്തലാക്കിയത്.
എമിഗ്രേഷന്‍ പരിശോധന ആവശ്യമുള്ള (ഇസിആര്‍) പാസ്പോര്ട്ടുകള് ഓറഞ്ച് നിറത്തിലും എമിഗ്രേഷന്‍ പരിശോധന ആവശ്യമില്ലാത്തവയ്ക്ക് ഇനി നീല നിറത്തിവും നല്‍കാനുള്ള കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ തീരുമാനത്തിനെതിരെ പ്രവാസികള്‍ക്കിടയില്‍ പ്രതിഷേധം.
വടക്കേന്ത്യയില്‍ റെയില്‍, റോഡ്, വ്യോമ ഗതാഗതം തടസപ്പെട്ടു. മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ 22 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കുകയും മറ്റ് 30 ട്രെയിനുകളുടെ സമയക്രത്തില്‍ മാറ്റം വരുത്തുകയും ചെയ്തിട്ടുണ്ടെന്ന് റെയില്‍വെ അധികൃതര്‍ അറിയിച്ചു.
ഇന്ത്യക്കുള്ള ഹജ്ജ് വിഹിതം 5000 കൂടി വര്‍ധിപ്പിക്കാന്‍ സൗദി അറേബ്യ തീരുമാനിച്ചു. ഇതോടെ, ഇന്ത്യക്കുള്ള മൊത്തം ഹജ്ജ് ക്വോട്ട 1,75,025 ആയി. കഴിഞ്ഞവര്‍ഷം 35,000 ഇന്ത്യക്കാര്‍ക്കുകൂടി ഹജ്ജ് നിര്‍വഹിക്കാന്‍ സൗദി സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.
ഈ വര്‍ഷത്തെ ഇന്ത്യ- സൗദി ഹജ്ജ് കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. ഒരു ലക്ഷത്തി എഴുപതിനായിരം എന്ന ഇന്ത്യയുടെ ക്വാട്ട ഈ വര്‍ഷവും തുടരും. ഇരുപതു വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകരെ കപ്പലില്‍ എത്തിക്കുന്നതിന് സൗദി സര്‍ക്കാര്‍ അനുമതി നല്കി.