2017ല്‍ ലോകത്ത് ഏറ്റവും സമയ നിഷ്ഠ പാലിച്ച വിമാനക്കമ്പനികളില്‍ ആദ്യ അഞ്ചില്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് കമ്പനിയായ ഇന്‍ഡിഗോയും ഇടംപിടിച്ചു. നാലാം സ്ഥാനത്താണ് ഇന്‍ഡിഗോ. യു.കെ. ആസ്ഥാനായുള്ള വിമാന വിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന ഒ.എ.ജി എന്ന കമ്പനിയുടേതാണ് കണക്കുകള്‍.
ഇന്ത്യയും സൗദിയും തമ്മിലുള്ള ഈ വര്‍ഷത്തെ ഹജ്ജ് കരാര്‍ ഞായറാഴ്ച ഒപ്പു വയ്ക്കും. ഹിജ്റാബ്ദം 1439 ലെ ഹജ് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ ഉള്‍കൊള്ളുന്നതാണ് കരാര്‍.
ട്രെയിനുകള്‍ ഇനി മുതല്‍ വൈകിയാല്‍ യാത്രക്കാര്‍ക്ക് ഫോണില്‍ എസ്എംഎസ് സന്ദേശമായി വിവരം ലഭിക്കും. ഒരു മണിക്കൂറിലധികം വൈകുന്ന ട്രെയിനുകളെക്കുറിച്ചാണ് യാത്രക്കാര്‍ക്ക് അറിയിപ്പ് നല്കാന് ഇന്ത്യന്‍ റെയില്‍വേ തീരുമാനിച്ചിരിക്കുന്നത്.
മുസ്ലീം സ്ത്രീക്ക് ഹജ്ജിന് പോകണമെങ്കില്‍ രക്ഷാധികാരി വേണമെന്നുള്ള നിയമത്തില്‍ മാറ്റം വരുത്തിയതിലൂടെ 1300 പേരാണ് ഈ വര്‍ഷം ഹജ്ജിന് പോകാന്‍ അപേക്ഷിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
എസ്ബിഐയില്‍ ലയിച്ച അനുബന്ധ ബാങ്കുകളുടെ ചെക്കുബുക്കുകള്‍ ഈ മാസം 31നുശേഷം അസാധുവാകും. ഇതിന് പകരം പുതുക്കിയ ഐഎഫ്എസ്സി കോഡുകള്‍ രേഖപ്പെടുത്തിയ എസ്ബിഐയുടെ പുതിയ ചെക്കുബുക്കുകളാണ് ലഭിക്കുക.
സൗദി അറേബ്യ പൗരത്വം നല്‍കിയതോടെ വാര്‍ത്തകളില്‍ ഇടംപിടിച്ച യന്ത്രവനിത ‘സോഫിയ’ 30ന് ഐഐടിബോംബെയിലെത്തുന്നു. വാര്‍ഷിക ടെക്ഫെസ്റ്റിലെ വിശിഷ്ടാതിഥിയായ സോഫിയയുടെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാണിത്. 29 മുതല്‍ 31 വരെയാണ് ഫെസ്റ്റ് നടക്കുന്നത്.
കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയിലേക്കുള്ള 18 ട്രെയിനുകള്‍ റദ്ദാക്കുകകയും ആറ് ട്രെയിനുകളുടെ സമയം പുനഃക്രമീകരിക്കുകയും ചെയ്തു. 30 ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്.
രാജ്യത്തെ ആദ്യത്തെ ശീതീകരിച്ച ലോക്കല്‍ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചു. ക്രിസ്മസ് ദിനമായ തിങ്കളാഴ്ച പശ്ചിമ റെയില്‍വേ ഇടനാഴിയിലെ ബോരിവലി- ചര്‍ച്ച്ഗേറ്റ് റൂട്ടിലായിരുന്നു ആദ്യ സര്‍വീസ്. ജനുവരി ഒന്നോടെ വിരാറിലേക്ക് യാത്ര നീളും.
എട്ട് പാസഞ്ചര്‍ മെമു ട്രെയിനുകള്‍ നിര്‍ത്തലാക്കിയ ദക്ഷിണ റെയില്‍വേയുടെ തീരുമാനം റെയില്‍വേ റദാക്കി. തിരുവനന്തപുരം- എറണാകുളം സെക്ടറിലാണ് ട്രെയിനുകള്‍ നിര്‍ത്തിവെച്ചത്. സര്‍വിസ് വെള്ളിയാഴ്ച മുതല്‍ പുനരാരംഭിക്കും.
50 ബസുകള്‍ വാങ്ങാനുള്ള തയാറെടുപ്പിലാണ് കോര്പ്പറേഷന്. അന്തരീക്ഷമലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി നിരത്തിലിറക്കുന്ന ഇത്തരം വൈദ്യുതബസുകള്‍ മൈസൂരുവില്‍ നിന്ന് തുമകൂരു, ഹാസന്, കോലാര്‍ എന്നിവിടങ്ങളിലേക്കും സര്‍വീസ് നടത്താന്‍ പദ്ധതിയുണ്ട്.