പ്രധാന നഗരങ്ങളിലെ പോസ്റ്റ് ഓഫീസുകളിലാണ് ആധാര്‍ എടുക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. അതേസമയം ആധാറിലെ വിവരങ്ങള്‍ തിരുത്താനുള്ള സംവിധാനം 109 പോസ്റ്റോഫീസുകളില്‍ സജ്ജമാക്കിയിട്ടുണ്ട്.
കുടുംബത്തില്‍ ചിലര്‍ക്ക് മുമ്പ് തീവ്രവാദ ബന്ധമുണ്ടായിരുന്നു എന്നത് പാസ്പോര്‍ട്ട് ലഭ്യമാകുന്നതിന് തടസമാകരുതെന്ന് കേന്ദ്രം അറിയിച്ചു. സത്യസന്ധമായ അപേക്ഷകളില്‍ ബന്ധുക്കള്‍ക്ക് തീവ്രവാദ ബന്ധമുണ്ടായിരുന്നുവെന്ന് കാണിച്ച് തടസപ്പെടുത്തരുതെന്ന് കേന്ദ്രം ജമ്മു കശ്മീര്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
വിമാനങ്ങളിലേതുപോലെ തിരക്കില്ലാത്ത സമയങ്ങളില്‍ ടിക്കറ്റ് നിരക്ക് കുറച്ച് നല്‍കാനാണ് റെയിവേയുടെ തീരുമാനം. ജനശതാബ്ദി, രാജധാനി, തുരന്തോ എന്നീ പ്രീമിയം ട്രെയിനുകളിലാണ് ഇത് നടപ്പാക്കുക.
ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുമ്പോള്‍ വ്യാപാരികളില്‍ നിന്ന് ചുമത്തിയിരുന്ന ചാര്‍ജ് ഇടാക്കില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. ഡെബിറ്റ് കാര്‍ഡ്, യു.പി.ഐ, ഭീം തുടങ്ങിയവ ഉപയോഗിച്ചുള്ള ഇടപാടുകള്‍ക്ക് ഇളവ് ബാധകമാണെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
നിലവില്‍ പ്രിന്റഡ് ടിക്കറ്റുകളോ മൊബൈല്‍ ടിക്കറ്റുകളോ ഉപയോഗിച്ചാണ് ആളുകള്‍ വിമാനത്താവളങ്ങളില്‍ ചെക്ക് ഇന്‍ ചെയ്യുന്നത്. ഇതോടൊപ്പം യാത്രാ ടിക്കറ്റിന്റ് പ്രിന്റ് ഔട്ടും വേണം. എന്നാല്‍ പുതിയ സംവിധാനം വരുന്നതോടെ ചെക്കിംഗ് ആധാര്‍ കാര്‍ഡിലെ ബയോ മെട്രിക് വിവരങ്ങള്‍ മാത്രം ഉപയോഗിച്ചാവും.
ജനുവരി മുതല്‍ മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധം. 2018 ജനുവരി ഒന്നു മുതല്‍ ഫണ്ടില്‍ പുതിയതായി നിക്ഷേപിക്കുന്നതിനും ആധാര്‍ നിര്‍ബന്ധമാണ്. ആധാര്‍ ലിങ്ക് ചെയ്യാത്ത അക്കൗണ്ടുകള്‍ 2018 ജനുവരി മുതല്‍ മരവിപ്പിക്കും.
ഇന്ത്യന്‍ ആകാശപരിധിയില്‍ വിമാനത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ അവസരമൊരുക്കുന്ന ഇന്‍ഫ്ലൈറ്റ് കണക്ടിവിറ്റി (ഐഎഫ്സി) സംവിധാനം നടപ്പാക്കാനൊരുങ്ങി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്).
2018 ജനുവരി ഏഴ് മുതലാണ് തിരുപ്പതിയിലേക്ക് സര്‍വ്വീസ് ആരംഭിക്കുന്നത്. ദിവസം മൂന്ന് തിരുപ്പതി- ഹൈദരാബാദ് സര്‍വ്വീസുകളാണുണ്ടാകുക. കൂടാതെ ദിവസവും രണ്ട് ബാംഗ്ലൂര്‍- തിരുപ്പതി സര്‍വീസും ജനുവരി ഏഴിന് ശേഷം ആരംഭിക്കും.
ബാങ്ക് അക്കൗണ്ട്, മ്യൂച്വല്‍ ഫണ്ട് ഫോളിയോ, ഇന്‍ഷുറന്‍സ് പോളിസി തുടങ്ങിയവ ആധാറുമായി ലിങ്ക് ചെയ്യേണ്ട അവസാന തിയതി ഡിസംബര്‍ 31 ആയിരുന്നു. പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും.
എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടുമായി (ഇ.പി.എഫ്) ബന്ധപ്പെട്ട എല്ലാ സേവനങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധമല്ല. ഓണ്‍ലൈന്‍ സേവനം ആവശ്യമുള്ളവര്‍ ആധാറുമായി പി.എഫ് അക്കൗണ്ട് ബന്ധപ്പെടുത്തണം. അല്ലാത്തവര്‍ക്ക് നിലവിലുള്ള രീതി തുടര്‍ന്ന് പോരാവുന്നതാണ്.