ഇന്ത്യയില്‍ മൂന്ന് കോണ്‍സുലര്‍ ഓഫീസുകള്‍ കൂടി യുഎഇ തുറക്കും. ന്യൂഡല്‍ഹിയിലെ യുഎഇ എംബസിയയാണ് ഇക്കാര്യം പ്രഖ്യാപിച്ച്ത. ചെന്നൈ, ഹൈദരാബാദ്, ചണ്ഡീഗഡ് എന്നിവിടങ്ങളിലാണ് പുതിയ കോണ്‍സുലര്‍ ഓഫീസുകള്‍ തുറക്കുക.
ആധാര്‍ ബാങ്ക് അക്കൗണ്ടുമായും സര്‍ക്കാര്‍ പദ്ധതികളുമായും ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധിയാണ് നീട്ടിയത്. നിലവില്‍ ആധാര്‍ എടുക്കാത്തവര്‍ക്കാണ് കാലാവധി നീട്ടി നല്‍കുക. കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്.
ബസുകള്‍ പാട്ടത്തിനെടുക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍. അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. ആദ്യഘട്ടത്തില്‍ 150 ബസുകളാണ് പുറത്തിറക്കുന്നത്.
നിലവില്‍ ആധാര്‍- പാന്‍ ബന്ധിപ്പിക്കാനുള്ള കാലാവധി ഡിസംബര്‍ 31 ആണ് അവസാനിക്കുന്നത്. ഈ കാലാവധിയാണ് മൂന്നുമാസം കൂടി വൈകിപ്പിക്കാന്‍ തയാറാണെന്ന് കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഇത് 2018 മാര്‍ച്ച് 31വരെ നീട്ടി നല്കാന് തയാറാണെന്ന് കേന്ദ്രം സുപ്രീം കോടതിയെ നേരത്തേ അറിയിച്ചിട്ടുണ്ട്.
റെയില്‍വേ ടിക്കറ്റ് കൗണ്ടറുകളില്‍ ഇനി മുതല്‍ യുപിഐ/ ഭീം ആപ്പ് വഴി ട്രെയിന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ഐ.ആര്.സി.ടി.സി വെബ്സൈറ്റില്‍ ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് നേരത്തെ തന്നെ യുപിഐ/ ഭീം ആപ്പ് വഴിയുള്ള പേയ്മെന്റ് സൗകര്യം നടപ്പിലാക്കിയിട്ടുണ്ട്. ഡിസംബര്‍ ഒന്നു മുതല്‍ പുതിയ രീതി നിലവില്‍ വന്നു.
ഛത്രപതി ശിവാജി രാജ്യാന്തര വിമാനത്താവളത്തം ആക്രമിക്കുമെന്ന് ഭീഷണിക്കുറിപ്പ്. വിമാനത്താവളത്തിന്റെ കാര്‍ഗോ ഏരിയയില്‍ ജനുവരി 26ന് ആക്രമണം നടത്തുമെന്ന ഭീഷണിക്കുറിപ്പാണ് വിമാനത്താവളത്തിലെ ശുചിമുറിയില്‍ നിന്നു കണ്ടെത്തിയത്.
പോസ്റ്റ് ഓഫിസ് ലഘുസമ്പാദ്യ അക്കൗണ്ട് ഉടമകള്‍ തങ്ങളുടെ അക്കൗണ്ടുകള്‍ ആധാര്‍ നമ്പറുമായും മൊബൈല്‍ നമ്പറുമായും ലിങ്ക് ചെയ്യണം. ഡിസംബര്‍ 31നകം അക്കൗണ്ടുകള്‍ ആധാറുമായി ലിങ്ക് ചെയ്യണമെന്ന് തപാല്‍ വകുപ്പ് അറിയിച്ചു.
സീനിയര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ പ്രദീപ് സിങ് ഖരോലയെ എയര്‍ ഇന്ത്യ ചെയര്മാന് ആന്റ് മാനേജിങ് ഡയറക്ടറായി നിയമിച്ചു. കഴിഞ്ഞ മൂന്നുമാസമായി എയര്‍ ഇന്ത്യയുടെ ഇടക്കാല സിഎംഡിയായി സേവനം അനുഷ്ടിക്കുകയായിരുന്ന രാജീവ് ബന്‍സാലിന് പകരമാണ് ഖരോല എയര്‍ ഇന്ത്യ തലവനാകുന്നത്.
സര്‍ക്കാരിന്റെ വിവിധ ക്ഷേമപദ്ധതികള്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി നീട്ടും. 2018 മാര്‍ച്ച് 31 വരെയാക്കി സമയപരിധി നീട്ടുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.
യാത്രാത്തിരക്ക് കൂടുതലുള്ള ഡിസംബര്‍ 21, 22, 23 തീയതികളിലേക്ക് 34 പ്രത്യേക സര്‍വീസുകളാണ് പ്രഖ്യാപിച്ചത്. ഇവയിലേക്കുള്ള റിസര്‍വേഷന്‍ ആരംഭിച്ചു. വോള്‍വൊ ബസുകളാണ് ഓടിക്കുക. കൂടാതെ മൈസൂരുവില്‍ നിന്ന് കേരളത്തിലേക്ക് എട്ട് പ്രത്യേക സര്‍വീസുകള്‍ നടത്തുമെന്നും കര്‍ണാടക ആര്.ടി.സി. അധികൃതര്‍ അറിയിച്ചു.