20 വര്‍ഷം മുമ്പാണ് ഒരു രൂപ നോട്ടുകളുടെ അച്ചടി നിര്‍ത്തിയത്. പുതിയ രൂപത്തില്‍ ഒരു രൂപ നോട്ട് വീണ്ടും ഇറക്കാനാണ് പദ്ധതി. അതേസമയം പുതിയ ഒരു രൂപ നോട്ടിനൊപ്പം നിലവിലുള്ള നാണയവും തുടരുമെന്ന് ആര്‍ബിഐ വ്യക്തമാക്കിയിട്ടുണ്ട്. പിങ്ക്, പച്ച നിറങ്ങളിലാവും പുതിയ നോട്ടുകള്‍ പുറത്തിറക്കുക.
ഈ വര്‍ഷം വിജയം 82 ശതമാനമാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം വിജയ ശതമാനം കുറഞ്ഞിട്ടുണ്ട്. 1.05 ശതമാനമാണ് വിജയിച്ചവരുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുള്ളത്. അതേസമയം ഈ വര്‍ഷവും മോഡറേഷന് മാര്‍ക്കോട് കൂടിയാണ് ഫലം പ്രഖ്യാപിച്ചത്.
യുഎഇ കമ്പനികളെക്കുറിച്ച് ഇത്തരത്തില്‍ വിവരശേഖരണം നടത്തുന്നത് യുഎഇയുടെ പരമാധികാരത്തിലുള്ള കടന്നുകയറ്റമാണെന്ന് ഡോ.അഹമ്മദ് അല്‍ ബന്ന പ്രതികരിച്ചു. വിഷയം കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയതായും അദ്ദേഹം പറഞ്ഞു. നേരത്തെ സൗദി അറേബ്യയും ഇക്കാര്യത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതാണ്. ചില വിവരങ്ങള്‍ ശേഖരിക്കാനുള്ള അധികാരം യുഎഇ സര്‍ക്കാരില്‍ നിക്ഷിപ്തമാണ്.
അസമിലെ സദിയയില്‍നിന്ന് ആരംഭിക്കുന്ന 9.15 കിലോമീറ്റര്‍ നീളമുള്ള പാലം ധോളയിലാണ് അവസാനിക്കുന്നത്. 2056 കോടി ചെലവിലാണ് പാലം നിര്‍മിച്ചിരിക്കുന്നത്. അസമിലെ ടിന്‍സുകിയ ജില്ലയില്‍ ബ്രഹ്മപുത്രയുടെ പോഷകനദിയായ ലോഹിത് നദിക്കുകുറുകെയാണ് പാലം.
മോഡറേഷന് സംബന്ധിച്ച് ഡല്‍ഹി ഹൈക്കോടതിയുടെ വിധി അനുസരിച്ചുള്ള ഫലപ്രഖ്യാപനമായിരിക്കും നടക്കുക. മോഡറേഷന് റദ്ദാക്കുന്ന തീരുമാനം പരീക്ഷ കഴിഞ്ഞാണ് വന്നത്. ഇത് ചൂണ്ടിക്കാട്ടി ഇക്കൊല്ലം മോഡറേഷന് നടപ്പാക്കുന്നത് ഡല്‍ഹി ഹൈക്കോടതി തടഞ്ഞിരുന്നു.
സര്‍ക്കാറിന്റെ സാമൂഹിക സുരക്ഷ പദ്ധതികളുടെ ആനുകൂല്യം ലഭിക്കാന്‍ ജൂണ്‍ 30നു ശേഷം ആധാര്‍ നിര്‍ബന്ധമാണെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇതില്‍ ഇളവ് അനുവദിക്കാനാവില്ലെന്നും തീയതി നീട്ടി നല്‍കാനാവില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
പേടിഎം പേയ്മെന്റ് ബാങ്ക് അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ആവശ്യമില്ല. ഒരു ലക്ഷം രൂപ വരെയുള്ള നിക്ഷേപമാണ് പേയ്മെന്റ് ബാങ്കുകള്‍ക്ക് സ്വീകരിക്കാന്‍ കഴിയുന്നത്. നാല് ശതമാനം പലിശയും ലഭിക്കും. നെഫ്റ്റ്, ഐ.എം.പി.എസ് എന്നിവ വഴി പണം ട്രാന്‍സ്ഫര്‍ ചെയ്യാവുന്നതാണ്.
അറുപത് ബിരുദകോഴ്സുകളിലെ 56,000 സീറ്റുകളിലേക്കുള്ള അപേക്ഷ സ്വീകരിക്കല്‍ തിങ്കളാഴ്ച വൈകിട്ട് ആറുമണിക്ക് ആരംഭിച്ചു. ഡി.യു.വിന് കീഴിലുള്ള 63 കോളേജുകളിലേക്ക് ജൂണ്‍ 12 വരെ ഡി.യു.വിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി രജിസ്റ്റര്‍ചെയ്യാം. ഇത്തവണ ഒന്‍പത് കോഴ്സുകളിലേക്ക് (പ്രവേശന പരീക്ഷ ജോയന്റ് അഡ്മിഷന് ടെസ്റ്റ്) നടത്തും.
തേജസിലെ ഓരോ സീറ്റിലും എല്‍.സി.ഡി. സ്ക്രീനുണ്ടാവും. ആവശ്യ സമയങ്ങളില്‍ ചായയും കാപ്പിയും നല്കുന്ന വെന്‍ഡിങ് മെഷീനുകളും ഓട്ടോമാറ്റിക് വാതിലുകളും സൗജന്യ വൈഫൈയും ഉള്‍പ്പെടെ 22 സവിശേഷതകളുമായാണ് ആഡംബരവണ്ടി എത്തുന്നത്.
2015-16 വര്‍ഷത്തെ തൊഴില്‍ വളര്‍ച്ച കഴിഞ്ഞ എട്ട് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ തോതിലാണ്. 2015ല്‍ 1.55 ലക്ഷം തൊഴിലുകളും, 2016ല്‍ 2.31 ലക്ഷം തൊഴിലുകളുമാണ് സംഘടിത മേഖലയില്‍ ഉണ്ടായത്. അതേസമയം 2009ല്‍ 10.6 ലക്ഷവും, 2010ല്‍ 8.65 ലക്ഷവും, 2011ല്‍ 9.30 ലക്ഷവുമായിരുന്നു സൃഷ്ടിക്കപ്പെട്ട തൊഴിലുകള്‍.