ഗതാഗത നിയമം തെറ്റിച്ചതിനും മറ്റും ട്രാഫിക് പോലീസ് ചുമത്തുന്ന പിഴ ഓണ്‍ലൈന്‍ വഴി അടയ്ക്കാനുള്ള പുതിയ സംവിധാനമാണ് പേടിഎം ഒരുക്കിയിരിക്കുന്നത്. പിഴ ഉടന്‍ അടച്ച് യാത്ര തുടരാവുന്നതാണ്. ആദ്യ ഘട്ടത്തില്‍ മുംബൈ, പൂണെ, വിജയ്വാഡ എന്നീ മൂന്നു നഗരങ്ങളില്‍ മാത്രമാണ് സേവനം ലഭ്യമാകുക. തുടര്‍ന്ന് കൂടുതല്‍ നഗരങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കും.
കഴിഞ്ഞ മാസം വ്യോമയാന മന്ത്രാലയം ഇതുസംബന്ധിച്ച കരടുരേഖ പുറത്തിറക്കിയിരുന്നു. അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പരിഗണിച്ചശേഷം 20ന് നിയമത്തിന്റെ അന്തിമരൂപമാകുമെന്നാണു പ്രതീക്ഷ.
പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍ യുപിയിലെ ചില ജില്ലകളിലാണ് ഇതു നടപ്പാക്കുക. പദ്ധതി വിജയകരമെന്നു കണ്ടാല്‍ ഉടന്‍ തന്നെ രാജ്യം മുഴുവന്‍ വ്യാപിപ്പിക്കും. നിലവില്‍ ടെലിഫോണ്‍, എസ്എംഎസ് വഴി സിലണ്ടര്‍ ബുക്ക് ചെയ്യുന്നതിനുള്ള സംവിധാനമാണ് ഉള്ളത്.
അടുത്ത 10- 12 വര്‍ഷത്തിനകം കാര്‍ബണ്‍ നിര്‍ഗമനം 33% കുറയ്ക്കുകയാണ് ലക്ഷ്യം. സുസ്ഥിരവും കാര്യക്ഷമവുമായ ഊര്‍ജ ഉപയോഗത്തിലൂടെയും ശുദ്ധ ഇന്ധന ഉപയോഗത്തിലൂടെയുമാണ് ഈ ലക്ഷ്യം കൈവരിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ തയാറെടുക്കുന്നത്.
ഹയര്‍ എജുക്കേഷന്‍ എംപവര്‍മെന്റ് റെഗുലേഷന് ഏജന്‍സി അഥവ ഹീറ എന്ന പേരില്‍ യുജിസിക്കും എഐസിടിഇക്കും പകരമായാണ് പുതിയ ഏജന്‍സി കൊണ്ടുവരുന്നത്. ഇതിനായുള്ള പുതിയ ബില്ലിന് രൂപം നല്‍കുകയാണ് മാനവ വിഭവശേഷി വകുപ്പും നീതി ആയോഗും.
ഖത്തര്‍ എയര്‍വേസിന് സൗദിയും യു.എ.ഇയും വിലക്ക് ഏര്‍പ്പെടുത്തിയെങ്കിലും ഇന്ത്യന്‍ വിമാനങ്ങളുടെ ദോഹ സര്‍വിസിനെ പ്രശനം ബാധിക്കില്ലെന്ന് ഇരു കമ്പനികളും വ്യക്തമാക്കി. മാത്രവുമല്ല സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണെന്നും ഇരു കമ്പനി അധികൃതരും വ്യക്തമാക്കി.
90.95 ശതമാനം വിദ്യാര്‍ഥികളാണ് ഇത്തവണ ഉപരിപഠനത്തിന് അര്‍ഹത നേടിയത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അഞ്ചു ശതമാനം കുറവാണ് ഇത്തവണ വിജയ ശതമാനം. കഴിഞ്ഞ വര്‍ഷം 96.21 ശതമാനം പേര് വിജയിച്ചിരുന്നു. മൊത്തം 16 ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്.
ഏപ്രില്‍ ഒന്നിന് ഇത് സസംബന്ധിച്ച തീരുമാനം നടപ്പില്‍ വന്നെങ്കിലും ഇപ്പോഴും വന്‍തുകകളുടെ കറന്‍സി ഇടപാടുകള്‍ നടക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് ആദായനികുതി വകുപ്പാണ് മുന്നറിയിപ്പ് നല്‍കിയത്. പണം സ്വീകരിക്കുന്ന വ്യക്തിയില്‍ നിന്നാണ് പിഴ ഈടാക്കുക.
ഈ വര്‍ഷത്തെ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ ഫലം ശനിയാഴ്ച പ്രസിദ്ധീകരിക്കാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ഈ വര്‍ഷം 16,67,573 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നത്.
എയര്‍ ഇന്ത്യയെ സ്വകാര്യവത്കരിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് നിതി ആയോഗ് ശുപാര്‍ശ ചെയ്തു. ബ്രിട്ടീഷ് എയര്‍വെയ്സ്, ജപ്പാന് എയര്‍ലൈന്‍, ആസ്ട്രിയന്‍ എയര്‍ തുടങ്ങി നിരവധി സര്‍വീസുകള്‍ നഷ്ടത്തിലായതിനെതുടര്‍ന്ന് നേരത്തെ സര്‍ക്കാര്‍ ഉടമസ്ഥതയിലുണ്ടായിരുന്ന ഓഹരികള്‍ വിറ്റഴിച്ച് കമ്പനി സ്വകാര്യവത്കരിക്കുകയും പിന്നീട് ലാഭത്തിലാവുകയും ചെയ്തിരുന്നു. ഇതേ മാതൃക തന്നെ സ്വീകരിക്കാനാണ് നിതി ആയോഗ് ആവശ്യപ്പെട്ടിരിക്കുന്നത്.