എന്ജിന് തകരാറിലായതിനെത്തുടര്‍ന്നു ന്യൂഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം അടിയന്തരമായി നിലത്തിറക്കി. ബംഗളൂരുവിലേക്കുള്ള ഗോഎയര്‍ എ 320 (നിയോ) വിമാനമാണ് എന്ജിന് തകരാറിലായതിനെത്തുടര്‍ന്നു നിലത്തിറക്കിയത്.
കേന്ദ്ര ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പിന്റെ വിജ്ഞാപനം ബുധനാഴ്ച്ച മുതല്‍ നിലവില്‍ വന്നു. നിലവില്‍ ആധാര്‍ കാര്‍ഡ് എടുക്കാത്തവര്‍ക്ക് ജൂണ്‍ 30 വരെ ഇളവ് ലഭിക്കും. ജൂണ്‍ 30ന് ശേഷം റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ റേഷന്‍ വഴി നല്കുന്ന ഭക്ഷ്യധാന്യങ്ങള്‍ക്ക് സബ്സിഡി നല്‍കില്ല.
കാനഡയില്‍ താമസിക്കുന്ന ഇന്ത്യന്‍ വംശജയായ ഡോക്ടര്‍ ഷവ്ന പാണ്ഡ്യ(32) ആണ് പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ളത്. അതേസമയം പദ്ധതി നടക്കുകയാണെങ്കില്‍ കല്പന ചൗള, സുനിത വില്യംസ് എന്നിവര്‍ക്ക് ശേഷം നാസയില്‍ നിന്ന് ബഹിരാകാശ ദൗത്യത്തില്‍ പങ്കെടുക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ വംശജയാകും ഷവ്ന.
നോട്ട് നിരോധനത്തെ തുടര്‍ന്ന് സേവിങ്സ് ബാങ്ക് അക്കൗണ്ടില്‍ നിന്ന് പിന്‍വലിക്കാവുന്ന തുകയില്‍ വരുത്തിയ നിയന്ത്രണങ്ങള്‍ക്ക് ഇളവ് വരുത്തുന്നു. ആഴ്ചയില്‍ പിന്‍വലിക്കാവുന്ന തുകയുടെ പരിധി ഈ മാസം 20 മുതല്‍ 50,000 രൂപയായി ഉയര്‍ത്തും.
ബംഗളുരു അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കാണ് രണ്ടു മലയാളികള്‍ വ്യാജ ബോംബ് ഭീഷണി സന്ദേശവുമായി ഫോണ്‍ ചെയ്തത്. ബംഗളുരു കൊച്ചി എയര്‍ ഏഷ്യ വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു ഇവരുടെ സന്ദേശം.
നോട്ട് അസാധുവാക്കലിനുശേഷമുള്ള നിക്ഷേപങ്ങളാണ് വിവര ശേഖരണത്തില്‍ നിന്ന് ഒഴിവാക്കിയത്. നികുതി റിട്ടേണുകളില്‍ വ്യക്തതയില്ലെങ്കില്‍ മാത്രമേ ഇത്തരം നിക്ഷേപങ്ങളെക്കുറിച്ച് അന്വേഷണം നടത്തൂ. കേന്ദ്ര പ്രത്യക്ഷ നികുതിബോര്‍ഡ് അധ്യക്ഷന്‍ സുശീല്‍ ചന്ദ്രയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പഠനനിലവാരം അനുസരിച്ച് അക്രഡിറ്റേഷനും ക്രെഡിറ്റ് സംവിധാനവും ഏര്‍പ്പെടുത്തുന്നതോടൊപ്പം മികച്ച നിലവാരമുള്ള സ്ഥാപനങ്ങള്‍ക്ക് അക്രഡിറ്റേഷന്റെയും റാങ്കിങ്ങിന്റെയും അടിസ്ഥാനത്തില്‍ കൂടുതല്‍ സ്വയംഭരണാവകാശവും നല്‍കും.
രാജ്യത്ത് പാചക വാതക വില കുത്തനെ കൂട്ടി. പുതുക്കിയ വില ഇന്നു മുതല്‍ നിലവില്‍ വന്നു. സബ്സിഡി ഉള്ള സിലിണ്ടറുകള്‍ക്കും ഇല്ലാത്തതിനും വില കൂട്ടിയിട്ടുണ്ട്.
രാജ്യത്ത് അടുത്ത വര്‍ഷം തൊഴില്‍ നഷ്ടമുണ്ടാകില്ല. അഴിമതി കുറയും. ബാങ്ക് പലിശ നിരക്കുകള്‍ കുറയുകയും ചെയ്യും. എന്നാല്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വിലയിടിയും എന്നുമാണ് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടിലെ പ്രധാന പരാമര്‍ശം.
ജെല്ലികെട്ട് പ്രക്ഷോഭത്തില്‍ സര്‍ക്കാരില്‍ നിന്ന് അനുകൂല തീരുമാനമുണ്ടായെങ്കിലും പ്രക്ഷോഭം വീണ്ടും ശക്തമാവുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നതിനിടെയാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചത്.