ഒമ്പതുമാസമായി ഒറ്റ നഴ്സിങ് തൊഴിലവസരവും പുതുതായി കേരളത്തിനു ലഭിച്ചില്ല. കേന്ദ്രം ഏര്‍പ്പെടുത്തിയ ഇമൈഗ്രേറ്റ് സംവിധാനത്തില്‍ പുതിയ തൊഴിലവസരങ്ങളുണ്ടാക്കാന്‍ നോര്‍ക്ക വീഴ്ചവരുത്തിയതാണ് ഇതിന് കാരണം.
ആഡംബര വിവാഹം നടത്തുന്നവര്‍ ചെലവിന്റെ 10 ശതമാനം ദാരിദ്ര്യരേഖക്ക് താഴെയുള്ള കുടുംബങ്ങളിലെ പെണ്‍കുട്ടികളുടെ വിവാഹത്തിനായി സംഭാവന ചെയ്യണമെന്ന് കോണ്‍ഗ്രസ് എം.പി രഞ്ജീത് രഞ്ജന്‍ കൊണ്ടുവന്ന ബില്‍ വ്യവസ്ഥയില്‍ പറയുന്നു.
14 സീറ്റുള്ള വിമാനം ഇപ്പോള്‍ പ്രാഥമിക പരീക്ഷണത്തിന് തയ്യാറായതായാണ് വിവരം. മൂന്ന് വര്‍ഷത്തിനുള്ളില്‍ സരസ് വിമാനത്തിനാവശ്യമായ എല്ലാ കടമ്പകളും മറികടക്കുമെന്നാണ് സൂചന. പൊതുമേഖലാ സ്ഥാപനമായ നാഷണല്‍ എയ്റോ സ്പേസ് ലാബോറട്ടറീസാണ് സരസിന്റെ നിര്‍മാണത്തിന് നേതൃത്വം നല്‍കുന്നത്.
നിലവില്‍ പാന്‍ കാര്‍ഡ് ലഭിക്കുന്നതിന് മൂന്ന് ആഴ്ചയെങ്കിലും സമയമെടുക്കുമ്പോള്‍ പുതിയ സംവിധാനം വരുന്നതോടെ അഞ്ച് മിനുട്ടിനുള്ളില്‍ പാന്‍ നമ്പര്‍ അപേക്ഷകന് ലഭിക്കുകയും താമസിയാതെ കാര്‍ഡും വിതരണം ചെയ്യും.
ഇന്ത്യയുടെ മൂന്ന് ഉപഗ്രഹങ്ങളും ആറു വിദേശ രാജ്യങ്ങളുടെ 101 സാറ്റ്ലൈറ്റുകളുമുള്പ്പെടെ 104 ഉപഗ്രഹങ്ങളും വഹിച്ചുള്ള പിഎസ്എല്‍വി സി37 റോക്കറ്റിന്റെ വിക്ഷേപണം വിജയകരം. രാജ്യാന്തര ബഹിരാകാശ ചരിത്രത്തില്‍ ഒരു റോക്കറ്റില്‍ 104 ഉപഗ്രഹങ്ങളെന്നത് ആദ്യ സംഭവമാണ്. ഉപഗ്രഹങ്ങള്‍ക്കെല്ലാം കൂടി 1500 കിലോഗ്രാം ഭാരമുണ്ട്.
നോട്ട് അസാധുവാക്കലിനുശേഷം വന്‍നിക്ഷേപം നടത്തിയ 4.84 ലക്ഷംപേര്‍ ഇനിയും നികുതി റിട്ടേണ്‍ നല്‍കിയിട്ടില്ല. ഇവര്‍ക്ക് എസ്.എം.എസ്. സന്ദേശം നല്‍കും. അതേസമയം ഇഫയലിങ് പോര്‍ട്ടലില്‍ ഇനിയും രജിസ്റ്റര്‍ ചെയ്യാത്ത പാന്‍ കാര്‍ഡ് ഉടമകള്‍ നിരീക്ഷണത്തിലണ്.
ഫെബ്രുവരി 15ന് ലോകശ്രദ്ധ മുഴുവന്‍ ഇന്ത്യയിലായിരിക്കും. രാവിലെ ഒന്‍പതിന് ഒരു റോക്കറ്റില്‍ 104 ഉപഗ്രഹങ്ങളാണ് ഇന്ത്യ വിക്ഷേപിക്കുക. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില്‍ നിന്നാണ് വിക്ഷേപണം.
അമേരിക്കയിലെ സാറ്റ് ടെസ്റ്റിന്റെ മാതൃകയില്‍ പരീക്ഷ നടത്താനാണ് തീരുമാനം. എഞ്ചിനീയറിംഗ് പഠനത്തിന്റെ നിലവാരം പുതിയ തീരുമാനത്തിലൂടെ ഉയര്‍ത്താനാവുമെന്ന പ്രതീക്ഷയിലാണ് കേന്ദ്രസര്‍ക്കാര്‍.
കനേഡിയന്‍ സ്പേസ് ഏജന്‍സിയുടെ ബഹിരാകാശ യാത്രികരെ തെരഞ്ഞെടുക്കുന്ന പ്രക്രിയ നടക്കുകയാണെന്നും എന്നാല്‍ താന്‍ അതില്‍ പങ്കെടുത്തിട്ടില്ലെന്നും ഇന്ത്യന്‍ വംശജയായ ബഹിരാകാശയാത്രിക ഷവ്ന പാണ്ഡ്യ വ്യക്തമാക്കി.
മുംബൈയില്‍നിന്ന് ചണ്ഡിഗഢിലേക്കുള്ള ഇന്‍ഡിഗോയുടെ 6ഇ 4134 നമ്പറിലുള്ള വിമാനം മുംബൈ വിമാനത്താവളത്തില്‍നിന്ന് പറന്നുയരുന്നതിനു തൊട്ടുമുന്‍പാണ് യാത്രക്കാരന് എമര്‍ജന്‍സി വാതില്‍ തുറന്നത്.