സി.ബി.എസ്.ഇ പത്ത്, 12 ക്ലാസ് പരീക്ഷ തീയതികളില്‍ മാറ്റം വരുത്തി. അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പുനടക്കുന്ന സാഹചര്യത്തിലാണ് പരീക്ഷാ തീയതികളില്‍ മാറ്റം വരുത്തിയ്.
എടിഎമ്മില്‍ നിന്ന് ഒറ്റത്തവണ തന്നെ 24,000 രൂപ പിന്‍വലിക്കാന്‍ അനുവദിച്ചേക്കും. ആഴ്ചയില്‍ ബാങ്കുകളില്‍ നിന്ന് പിന്‍വലിക്കാവുന്ന പരമാവധി തുകയായ 24,000 രൂപയാണ് ഒറ്റത്തവണയായി എടിഎമ്മില്‍ നിന്ന് പിന്‍വലിക്കാന്‍ അനുമതി നല്‍കുക.
ബാങ്കില്‍ നിന്നും എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ ഫെബ്രുവരി അവസാനത്തോടെ നീക്കിയേക്കും. ആവശ്യത്തിന് പുതിയ നോട്ടുകള്‍ ഫെബ്രുവരിയോടെ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നോട്ടുകള്‍ മാറ്റിവാങ്ങാന്‍ സാധിക്കാതിരുന്ന അനേകം പേര് ഇനിയും അവസരം നല്‍കണമെന്ന അപേക്ഷയുമായി റിസര്‍വ്വ് ബാങ്കിനെ സമീപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തരക്കാര്‍ക്ക് ഒരു അവസരം കൂടി നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചത്.
കനത്ത സുരക്ഷയും ഗതാഗത ക്രമീകരണവുമാണ് റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ഡല്‍ഹിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാജ്പഥിലാണ് റിപ്പബ്ലിക് ദിന പരേഡ് നടക്കുന്നത്. ഇവിടെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
യുഎഇയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ ക്ഷേമത്തിനുതകുന്ന കാര്യങ്ങളും ശൈഖ് മുഹമ്മദ് മോദി ചര്‍ച്ചയില്‍ ഉയര്‍ന്നു വരുമെന്നാണ് പ്രതീക്ഷ. രാജ്യത്ത് ഈ വര്‍ഷം പൊതുമാപ്പ് പ്രഖ്യാപനത്തിന് സാധ്യതയുണ്ടെന്ന ഇന്ത്യയിലെ യുഎഇ അംബാസഡര്‍ സൂചന നല്കിയ ചര്‍ച്ചയെ ആകാംക്ഷയോടെയാണ് പ്രവാസികള്‍ ഉറ്റുനോക്കുന്നത്.
ഈ സംവിധാനം വഴി ഉപഭോക്താവിന്റെ ആധാര്‍ നമ്പര്‍, അക്കൗണ്ടുള്ള ബാങ്കിന്റെ പേര്, വിരലടയാളം എന്നിവയുണ്ടെങ്കില്‍ പണമിടപാട് നടത്തുന്നതിന് സാധിക്കും.
മുമ്പ് സൗദി ഭരണാധികാരി റിപ്പബ്ലിക്ദിന ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്തിരുന്നെങ്കിലും ഇതാദ്യമായാണ് ഒരു അറബ് സൈന്യം ഇന്ത്യയുടെ റിപ്പബ്ലിക് ദിന ചടങ്ങില്‍ സംബന്ധിക്കുന്നത്.
റെയില്‍പാതകളുടെയും കോച്ചുകളുടെയും ഗുണനിലവാരം ഉയര്‍ത്തുക, കൃത്യമായ ഇടവേളകളില്‍ അറ്റകുറ്റപ്പണി നടത്തുക തുടങ്ങിയ നിര്‍ദേശങ്ങള്‍ റഷ്യന്‍ റെയില്‍വേ ഇന്ത്യന്‍ അധികൃതര്‍ക്ക് സമര്‍പ്പിച്ചു.
റിപ്പബ്ലിക്ക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി എത്തുന്ന അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ജനുവരി 25ന് കൂടിക്കാഴ്ച നടത്തും.