രാജ്യത്തൊട്ടാകെ വ്യാപിപ്പിക്കാനായി പുറത്തിറക്കിയ ‘ഭീം’ ആപ്ലിക്കേഷനില്‍ കനത്ത സുരക്ഷാ വീഴ്ച. അജ്ഞാതരില്‍ നിന്ന് ആപ്പിലൂടെ പേയ്മെന്റ് റിക്വസ്റ്റുകളെത്തുന്നതാണ് ആപ്പിന്റെ സുരക്ഷയ്ക്ക് വെല്ലുവിളിയായത്. പരാതികള്‍ വ്യാപകമായതോടെ പ്രശ്നം പരിഹരിച്ച് ആപ്പിന്റെ പുതുക്കിയ പതിപ്പ് പുറത്തിറക്കി.
ഇതുവരെയുള്ള കണക്കുകള്‍ റിസര്‍വ്വ് ബാങ്ക് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പുറത്തുവിടുമെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. 500 ന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയപ്പോള്‍ രണ്ടരലക്ഷം കോടിയുടെ നോട്ടുകളെങ്കിലും തിരിച്ചു വരില്ലെന്നായിരുന്നു വിലയിരുത്തല്‍.
മദ്ധ്യപ്രദേശിലെ ഷിയാപൂരിലെ എസ്.ബി.ഐയില്‍ നിന്നും ലഭിച്ച നോട്ടുകളിലാണ് ഗാന്ധിജയുടെ ചിത്രമില്ലാതിരുന്നത്. നോട്ടുകള്‍ വ്യാജമാണെന്ന് കരുതി ബാങ്കിലെത്തിയ ഗ്രാമീണരോട് അച്ചടിപ്പിശകാണെന്നാണ് അധികൃതര്‍ അറിയിച്ചത്.
കൊട്ടാരക്കര കുറുമ്പാലൂര്‍ സ്വദേശിയായ ലെഫ്റ്റനന്റ് ജനറല്‍ ശരത് ചന്ദിനെയാണ് പുതിയ ഉപമേധാവിയായി നിയമിച്ചത്. ലെഫ്റ്റനന്റ് ജനറല്‍ ബിപിന്‍ റാവത്ത് കരസേനാ മേധാവിയായി ചുമതലയേറ്റതിനെ തുടര്‍ന്നാണ് ശരത് ചന്ദ് നിയമിതനായത്. നിലവില്‍ ഇദ്ദേഹം രാജസ്ഥാന് പഞ്ചാബ് മേഖല ഉള്‍പ്പടുന്ന സൗത്ത് വെസ്റ്റ് കമാന്കഡിന്റെ മേധാവിയാണ്.
ക്ഷേത്രത്തില്‍ വെച്ച് പരസ്യമായാണ് വിവാഹം നടന്നത്. ട്രാന്‍സ്ജെന്‍ഡറായ മാധുരി സരോദ് രണ്ട് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ജയ്കമാര് ശര്‍മയെ വിവാഹം കഴിക്കുന്നത്. പരസ്യമായുള്ള വിവാഹത്തിന് ശേഷം മാധുരി വിവാഹ സര്‍ട്ടിഫിക്കറ്റ് കൂടി നേടിയെടുക്കാനുള്ള ശ്രമത്തിലാണ്.
രണ്ട് ഘട്ടമുള്ള ഉപരിതല ബാലിസ്റ്റിക് മിസൈലാണ് അഗ്നി4. 20 മീറ്റര്‍ നീളമുള്ള മിസൈലിന് 17 ടണ്‍ ഭാരമുണ്ട്. 4000 കിലോമീറ്റര്‍ ദൂരത്തേക്ക് ഒരു ടണ്‍ ആണവ യുദ്ധ സാമഗ്രികള്‍ എത്തിക്കാന്‍ ശേഷിയുളള മിസൈലാണിത്. ഡി.ആര്‍ഡിഓ ആണ് അഗ്നി4 നിര്‍മിച്ചത്.
എടിഎം വഴി പിന്‍വലിക്കാവുന്ന തുക 4,500 ആക്കി വര്‍ധിപ്പിച്ച സാഹചര്യത്തിലാണ് നിര്‍ദ്ദേശം. എടിഎമ്മുകളിലൂടെയും ബാങ്കുകളിലൂടെയും വിതരണം ചെയ്യുന്നതിന് ആവശ്യമായത്ര നോട്ടുകള്‍ ലഭിക്കുന്നില്ലെന്ന് ബാങ്കുകള്‍ വ്യക്തമാക്കിയിരുന്നു.
ഡിസംബര്‍ ഏഴിന് അവസാനിച്ച ആഴ്ചവരെ ജന്‍ധന്‍ അക്കൗണ്ടുകളില്‍ നിക്ഷേപമായെത്തിയത് 74,610 കോടി രൂപയാണ്. എന്നാല്‍ ഡിസംബര്‍ 28 ആയപ്പോഴേക്കും നിക്ഷേപം കാര്യമായി പിന്‍വലിക്കുന്നതാണ് കണ്ടത്.
ഡിജിറ്റല്‍ ഇടപാടുകള്‍ക്കായി മൊബൈല്‍ ആപ്പ് പുറത്തിറക്കി. ഡല്‍ഹിയില്‍ നടന്ന ഡിജിധന്‍ മേളയിലാണ് പ്രധാനമന്ത്രി ആപ്ലിക്കേഷന്‍ പുറത്തിറക്കിയത്. ‘ഭീം’ എന്നാണ് ആപ്ലിക്കേഷന്റെ പേര്. ആപ്പ് പുറത്തിറക്കുന്ന കാര്യം പ്രധാനമന്ത്രി നേരത്തേ ട്വിറ്ററിലൂടെ പുറത്തുവിട്ടിരുന്നു.
ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. പുതുവത്സര രാത്രിയില്‍ നടത്തുന്ന പ്രസംഗത്തില്‍ നോട്ട് പിന്‍വലിക്കല്‍ വിഷയത്തിലെ തുടര്‍നടപടികള്‍ എന്തൊക്കെയാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കും.