കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് മെഡിക്കല്‍ കൗണ്‍സില്‍ സമര്‍പ്പിച്ച ഭേദഗതി ബില്ലിലാണ് നിര്‍ദേശമുള്ളത്. ഇത് സംബന്ധിച്ച് മെഡിക്കല്‍ കൗണ്‍സിലിന്റെ കരട് നിര്‍ദ്ദേശങ്ങള്‍ ആരോഗ്യമന്ത്രാലയം പുറത്തുവിട്ടു. ബില്ല് നിലവില്‍ വരുന്നതോടെ എം.ബി.ബി.എസ് കോഴ്സ് പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ പ്രാക്ടീസ് ചെയ്യാനും നെക്സ്റ്റ് പാസാകേണ്ടതായും വരും.
നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. കള്ളപ്പണക്കാര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചാല്‍ സര്‍ക്കാര്‍ പിന്തുടര്ന്ന് പിടിക്കും എന്ന് പ്രധാനമന്ത്രി ഇന്നലെ ഒരഭിമുഖത്തില്‍ പറഞ്ഞു. രാജ്യത്തെ ജനങ്ങള്‍ കലാപം നടത്തിയില്ല എന്നതാണ് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി നോട്ട് അസാധുവാക്കലിന്റെ വിജയത്തിന്റെ ഒരു ലക്ഷണമായി ഇന്നലെ ചൂണ്ടിക്കാട്ടിയത്.
അസാധുവാക്കിയ 15.4 ലക്ഷം കോടിയുടെ 500, 1000 നോട്ടുകളില്‍ 14 ലക്ഷം കോടിയുടേതും തിരികെ ബാങ്കുകളില്‍ നിക്ഷേപിക്കപ്പെട്ടു. സര്‍ക്കാര്‍ പ്രതീക്ഷിച്ചതിലുമേറെയാണിത്. മൂന്നു ലക്ഷം കോടിയോളം വ്യാജ കറന്‍സിയാണെന്നും ഇവ തിരിച്ചത്തെില്ലെന്നുമായിരുന്നു സര്‍ക്കാര്‍ കണക്കുകൂട്ടല്‍.
ഒരാള്‍ക്ക് കൈവശം വയ്ക്കാവുന്ന പരമാവധി അസാധു നോട്ടുകളുടെ എണ്ണം 10 ആയിരിക്കും. ഏറ്റവും കുറഞ്ഞ പിഴയായി 50,000 രൂപയോ കൈവശമുള്ള പഴയ നോട്ടിന്റെ അഞ്ചിരട്ടി മൂല്യമോ, ഇതില്‍ ഏതാണോ കൂടുതല്‍ അത് പിഴയായി നല്‍കേണ്ടി വരും. ഇതു സംബന്ധിച്ച് ഓര്‍ഡിനന്‍സ് ഇറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി തുടങ്ങിയിട്ടുണ്ട്.
നാലു ലക്ഷത്തില്‍നിന്ന് എട്ടുലക്ഷമാക്കിയാണ് നഷ്ടപരിഹാര തുക ഉയർത്തിയിരിക്കുന്നത്. അപകടത്തില്‍ മരണമടഞ്ഞാല്‍ ബന്ധുക്കള്‍ക്കോ അവയവങ്ങള്‍ നഷ്ടപ്പെട്ടാല്‍ അപകടത്തിനിരയായവര്‍ക്കോ ഈ തുക ലഭിക്കും.
കറന്‍സി രഹിത ഇടപാടിനും മൊബൈല്‍ ബാങ്കിങിനും പാരിതോഷികം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പരിപാടിയായ മന് കീ ബാത്തിലാണ് മോദി ഇക്കാര്യം പറഞ്ഞത്. കറന്‍സി ഇടപാട് നടത്തുന്ന വ്യവസായികള്‍ക്ക് ആദായ നികുതിയില്‍ നിന്ന് ഇളവ് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ നോട്ട് അസാധുവാക്കലിന് ശേഷം ബാങ്കുകളിലും എടിഎമ്മുകളില്‍ നിന്നും പണം പിന്‍വലിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഡിസംബര്‍ 30ന് ശേഷവും തുടര്‍ന്നേക്കുമെന്ന് സൂചനകള്‍. പ്രസുകള്‍ക്കും റിസര്‍വ് ബാങ്കിനും പ്രതിസന്ധി മറികടക്കാന്‍ വേണ്ടത്ര നോട്ടുകള്‍ എത്തിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണിത്.
റിസര്‍വ് ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് യോഗം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ കേന്ദ്ര മന്ത്രിസഭ ചേര്‍ന്ന് നോട്ട് അസാധുവാക്കലിന് അനുമതി നല്കി. പ്രതിസന്ധികള്‍ മുന്‍കൂട്ടി കാണാതെ തിരക്കിട്ടാണ് സര്‍ക്കാര്‍ നടപടിയെടുത്തതെന്ന് വ്യക്തമാക്കുന്ന രേഖകള്‍ വിവരാവകാശ നിയമപ്രകാരം നടത്തിയ അന്വേഷണത്തിലാണ് പുറത്തുവന്നത്.
എല്ലാ പുറങ്ങളിലും പ്രധാനമന്ത്രി നരേന്ദ്ര മോദി നിറഞ്ഞുനില്ക്കുന്ന രീതിയിലാണ് ഇത്തവണത്തെ കലണ്ടര്‍ പുറത്തിറക്കിയിരിക്കുന്നത്. 12 മാസവും 12 പുറങ്ങളിലായി മോദിയുടെ ചിത്രവും അതിലൂടെ കേന്ദ്ര സര്‍ക്കാരിന്റെ അഭിമാന പദ്ധതികളുടെ സന്ദേശവും അടങ്ങുന്നതാണ് കലണ്ടര്‍.
നിയമം ലംഘിച്ച് വലിയ തോതില്‍ മാലിന്യം കത്തിക്കുന്നവരില്നിന്ന് 25,000 രൂപ വരെ പിഴയീടാക്കാനും ഉത്തരവില്‍ പറയുന്നു. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഉത്തരവ് ബാധകമായിരിക്കും. പ്രവൃത്തിയുടെ കാഠിന്യം അനുസരിച്ച് 5,000 രൂപ മുതല്‍ 25,000 രൂപവരെ പിഴ ഈടാക്കാമെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ അധ്യക്ഷന്‍ ജസ്റ്റിസ് സ്വതന്തര്‍ കുമാര്‍ പറഞ്ഞു.